ഏഴാനാകാശവും കടന്ന് സബാൻ കോട്ടക്കൽ!! കിരീടം നമ്പർ 7!!

തുവ്വൂർ അഖിലേന്ത്യാ സെവൻസിലും സബാൻ കോട്ടക്കലിന് കിരീടം. ഇന്ന് നടന്ന ഫൈനലിൽ സെവൻസിലെ കരുത്തരായ റോയൽ ട്രാവൽസ് കോഴിക്കോടിനെയാണ് സബാൻ കോട്ടക്കൽ പരാജയപ്പെടുത്തിയത്. തികച്ചും ഏകപക്ഷീയമായ മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു സബാന്റെ വിജയം.

സെമി ലീഗിൽ ഒറ്റ മത്സരം പരാജയപ്പെടാതെ 5 പോയന്റുമായാണ് സബാൻ കോട്ടക്കൽ ഫൈനലിൽ എത്തിയത്. സബാൻ കോട്ടക്കലിന് ഇത് സീസണിലെ ഒമ്പതാം ഫൈനലായിരുന്നു. ഇതിനു മുമ്പ് ആറ് കിരീടങ്ങൾ നേടിയിട്ടുള്ള സബാൻ കിരീട നേട്ടം ഏഴാക്കി ഉയർത്തിയിരിക്കുകയാണ്. ഇത്രയും കിരീടം ഈ സീസണിൽ വേറൊരു ടീമും നേടിയിട്ടില്ല.