നടുക്കടലിൽ ഉള്ള റയൽ മാഡ്രിഡിനെ രക്ഷിക്കാൻ സിദാൻ എത്തി!!

na

Download the Fanport app now!
Appstore Badge
Google Play Badge 1

റയൽ മാഡ്രിഡിനെ രക്ഷിക്കാൻ സിദാൻ തിരികെയെത്തി. സിദാനെ പരിശീലകനായി വീണ്ടും നിയമിച്ച കാര്യം റയൽ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ല ലീഗെയിലും ചാമ്പ്യൻസ് ലീഗിലും നേരിട്ട ശക്തമായ തിരിച്ചടികളാണ് നിലവിലെ പരിശീലകനായ സാന്റിയാഗോ സോളാരിയുടെ കസേര തെറിപ്പിച്ചത്. ഈ സീസണിൽ റയൽ പരിശീലകനാവുന്ന മൂന്നാമത്തെ ആളാണ് സിദാൻ. സീസണിലെ തുടക്കത്തിൽ ഹുലൻ ലപറ്റേഗിയെ പുറത്താക്കിയാണ് റയൽ സോളാരിയെ നിയമിച്ചിരുന്നത്. കരാർ പ്രകാരം 2022 വരെ സിദാൻ റയലിൽ ഉണ്ടാകും.

2018 ൽ വിശ്രമം വേണമെന്ന് പറഞ്ഞാണ് സിദാൻ റയൽ പരിശീലക സ്ഥാനം ഒഴിഞ്ഞത്. രണ്ട് വർഷങ്ങൾ റയൽ പരിശീലകനായിരുന്ന സിദാൻ ക്ലബ്ബിനൊപ്പം 3 ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും ഒരു ല ലിഗ കിരീടവും നേടിയിരുന്നു. മൗറീഞ്ഞോ അടക്കമുള്ള പരിശീലകർ റയലിൽ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അപ്രതീക്ഷിതമായി സിദാൻ റയലിന്റെ ക്ഷണം സ്വീകരിക്കുകയായിരുന്നു.