പയ്യന്നൂരിൽ ചാമ്പ്യന്മാർ നാളെ ഇറങ്ങുന്നു

- Advertisement -

ഡിവൈഎഫ്ഐ പയ്യന്നൂർ നോർത്ത് വില്ലേജ് കമ്മിറ്റി ഒരുക്കുന്ന പതിനാറാമത് കൂത്തുപറമ്പ് രക്തസാക്ഷി സ്മാരക സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ നാളെ നിലവിലെ ചാമ്പ്യന്മാർ ഇറങ്ങും. പയ്യന്നൂർ ബോയ്സ് ഹൈ സ്കൂൾ സ്റ്റേഡിയത്തിലാണ് മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ മലബാർ ടൈൽസ് ശബാബ് പയ്യന്നൂർ സെവൻസ് സ്റ്റാർ എളമ്പച്ചിയെ ആണ് നേരിടുക‌.

പയ്യന്നൂർ സെവൻസിലെ പ്രീക്വാർട്ടർ മത്സരങ്ങളിലെ അവസാന മത്സരം കൂടിയാണിത്. കണ്ണൂർ യൂണിവേഴ്സിറ്റി താരം ഇസ്സുദ്ദീൻ ആണ് ശബാബ് പയ്യന്നൂരിന്റെ ഇത്തവണത്തെ പ്രധാന താരം. കഴിഞ്ഞ സീസണിൽ ഐ എസ് എൽ താരമായ എം പി സക്കീർ, ഐ ലീഗ് താരമായ അർജുൻ ജയരാജ്, വി പി സുഹൈർ തുടങ്ങിയവർ ശബാബ് പയ്യന്നൂരിന് വേണ്ടി ഇറങ്ങിയിരുന്നു.

ഈ സീസണിലും കിരീടം ഉയർത്താൻ ആകുമെന്നാണ് ശബാബ് പയ്യന്നൂർ പ്രതീക്ഷിക്കുന്നത്.

Advertisement