പാണ്ടിക്കാടിലും വിജയം തുടർന്ന് അൽ മദീന ചെർപ്പുളശ്ശേരി

Newsroom

Picsart 23 01 24 22 48 55 651
Download the Fanport app now!
Appstore Badge
Google Play Badge 1

പാണ്ടിക്കാട് അഖിലേന്ത്യാ സെവൻസിൽ എഫ്‌സി കൊണ്ടോട്ടിയെ 3-0ന് തകർത്ത് അൽ മദീന അവരുടെ തകർപ്പൻ കുതിപ്പ് തുടർന്നു . മത്സരത്തിൽ തുടക്കം മുതൽ അവസാനം വരെ ആധിപത്യം പുലർത്തിയ അൽ മദീന കൃത്യമായ ഇടവേളകളിൽ ഗോൾ നേടിക്കൊണ്ട് വിജയം ഉറപ്പിച്ചു.

Picsart 23 01 24 22 49 07 724

ഈ സെവൻസ് സീസണിൽ അൽ മദീന മികച്ച ഫോമിലാണ്, കെആർഎസ് കോഴിക്കോടിനെതിരായ ഇന്നലത്തെ 3-0 ജയം ഉൾപ്പെടെ അവസാന 6 മത്സരങ്ങളിൽ 5 എണ്ണവും അൽ മദീന വിജയിച്ചു. തങ്ങളുടെ വിജയക്കുതിപ്പ് തുടരാനാണ് അൽ മദീന ശ്രമിക്കുക. നാളെ പാണ്ടിക്കാട് സെവൻസിൽ ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാട് എഫ്‌സി തൃക്കരിപ്പൂരിനെ നേരിടും.