പറപ്പൂരിന് എതിരെ 2 ഗോളിന് പിറകിൽ നിന്ന ശേഷം കേരള പോലീസിന്റെ തിരിച്ചുവരവ്

Newsroom

Img 20230124 Wa0570
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന കേരള പ്രീമിയർ ലീഗ് മത്സരത്തിൽ കേരള പോലീസും പറപ്പൂർ എഫ്‌സിയും തമ്മിൽ നടന്ന മത്സരം 2-2 എന്ന ആവേശകരമായ സമനിലയിൽ അവസാനിച്ചു. പത്താം മിനിറ്റിൽ സായ്കൃഷ്ണയുടെ ഗോളിൽ ആദ്യം ലീഡ് നേടിയ പറപ്പൂർ എഫ്‌സി പിന്നീട് 54-ാം മിനിറ്റിൽ നാസറിന്റെ ഗോളിൽ ലീഡ് 2-0 ആയി ഉയർത്തി. അവിടെ നിന്ന് തിരിച്ചടിച്ച കേരള പോലീസിന് വേണ്ടി 57-ാം മിനിറ്റിൽ സജീഷും 78-ാം മിനിറ്റിൽ സഫ്‌വാനും ഗോളുകൾ നേടി. അവർ അർഹിച്ച 2-2 എന്ന സമനിലയും പിടിച്ചു.

ഇതോടെ ഗ്രൂപ്പ് ബിയിൽ 4 മത്സരങ്ങളിൽ നിന്ന് 8 പോയിന്റുമായി കേരള പൊലീസ് ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 4 മത്സരങ്ങളിൽ നിന്ന് 5 പോയിന്റുമായി പറപ്പൂർ എഫ്‌സി നാലാം സ്ഥാനത്താണ്.