കൊയപ്പ സെവൻസ്; പെനാൾട്ടിയിൽ ഫിറ്റ്വെലിനെ മറികടന്ന് സബാൻ കോട്ടക്കൽ മുന്നോട്ട്

Newsroom

Picsart 23 01 25 00 00 42 042
Download the Fanport app now!
Appstore Badge
Google Play Badge 1

കൊയപ്പ സെവൻസ്; കൊടുവള്ളി കൊയപ്പ അഖിലേന്ത്യാ സെവൻസിന്റെ മൂന്നാം ദിനം സബാനും ഫിറ്റ്വെൽ കോഴിക്കോടും തമ്മിലുള്ള ആവേശകരമായ മത്സരമാണ് നടന്നത്. 38-ാം മിനിറ്റിൽ സബാനുവേണ്ടി അലോയ്‌ ഒരു ഫ്രീകിക്കിലൂടെ ഗോൾ നേടിയതോടെ കളിക്ക് കൂടുതൽ വേഗത വന്നു. 59-ാം മിനിറ്റിൽ ഫിറ്റ്‌വെൽ കോഴിക്കോടിന് വേണ്ടി ജസീർ ആണ് സമനില ഗോൾ നേടിയത്. റാഷിയുടെ അസിസ്റ്റിൽ നിന്നായിരുന്നു ഗോൾ‌ ഇതോടെ മത്സരം 1-1 സമനിലയിൽ അവസാനിച്ചു.

Picsart 23 01 25 00 00 25 055

കളിയിലുടനീളം ഇരു ടീമുകളും നിരവധി അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും ഇരു ടീമുകൾക്കും സമനില തെറ്റിക്കാൻ കഴിയാതെ വന്നതോടെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി. ഒടുവിൽ ഷൂട്ടൗട്ടിൽ 6-5ന് വിജയിച്ച് സബാൻ കളി സ്വന്തമാക്കി.

സബാൻ ടൂർണമെന്റിന്റെ അടുത്ത റൗണ്ടിലേക്ക് മുന്നേറിയപ്പോൾ ഫിറ്റ്വെൽ കോഴിക്കോടിന്റെ യാത്ര ആദ്യ റൗണ്ടിൽ തന്നെ അവസാനിച്ചു. ടൂർണമെന്റിൽ നാളെ ടൗൺ ടീം അരീക്കോട് KFC കാളികാവിനെ നേരിടും.