പാലത്തിങ്ങലിൽ എ വൈ സിയെ വീഴ്ത്തി കെ ആർ എസ് കോഴിക്കോട്

മിന്നുന്ന ഫോമിൽ ഉണ്ടായിരുന്ന എ വൈ സി ഉച്ചാരക്കടവിന് തോൽവി. ഇന്ന് പാലത്തിങ്ങൽ അഖിലേന്ത്യാ സെവൻസിൽ നടന്ന മത്സരത്തിൽ കെ ആർ എസ് കോഴിക്കോട് ആണ് എ വൈ സിയെ തോൽപ്പിച്ചത്. മികച്ച വിജയം തന്നെ ആണ് കെ ആർ എസ് സ്വന്തമാക്കിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു കെ ആർ എസിന്റെ വിജയം. അവസാന എട്ടു മത്സരങ്ങളിൽ എ വൈ സി ഉച്ചാരക്കടവ് പരാജയം അറിയാത്ത ടീമായിരുന്നു എ വൈ സി.

നാളെ പാലത്തിങ്ങലിൽ സൂപ്പർ സ്റ്റുഡിയോ സബാൻ കോട്ടക്കലിനെ നേരിടും