തുവ്വൂരിൽ നാലു ഗോൾ വിജയവുമായി ഫിഫാ മഞ്ചേരി

ഇന്നലെ താമരശ്ശേരിയിൽ കിരീട ഉയർത്തിയ ഫിഫാ മഞ്ചേരി ഇന്ന് തുവ്വൂർ അഖിലേന്ത്യാ സെവൻസിന്റെ ഗ്രൗണ്ടിലും ആ ഫോം തുടർന്നു. ഇന്ന് ബി എഫ് സി പാണ്ടിക്കാടിനെ നേരിട്ട ഫിഫാ മഞ്ചേരി തകർപ്പൻ വിജയം തന്നെ സ്വന്തമാക്കി. എതിരില്ലാത്ത നാലു ഗോളുകൾക്കായുരുന്നു ഫിഫാ മഞ്ചേരിയുടെ വിജയം. സീസണിൽ ഇതുവരെ ഒരു വിജയം സ്വന്തമാക്കാത്ത ടീമാണ് ബി എഫ് സി പാണ്ടിക്കാട്. ഇത് ഇവരുടെ തുടർച്ചയായ അഞ്ചാം തോൽവിയാണ്.

നാളെ തുവ്വൂരിൽ റോയൽ ട്രാവൽസ് കോഴിക്കോട് എ വൈ സി ഉച്ചാരക്കടവിനെ നേരിടും.