ഇക്കാർഡി ഇല്ലാതെ ഇന്റർ മിലാന് വീണ്ടും ജയം

ഇക്കാർഡി കളിക്കാത്തത് ഒന്നും ഇന്റർ മിലാന് പ്രശ്നമല്ല. ഇക്കാർഡി ഇല്ലാതെ ഇറങ്ങിയ രണ്ടാം മത്സരത്തിലിം ഇന്ററിന് വിജയം. ഇന്ന് സാമ്പ്ഡോറിയയെ നേരിട്ട ഇന്റർ മിലാൻ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. കളിയുടെ രണ്ടാ പകുതിയിൽ 5 മിനുട്ടുകൾക്ക് ഇടയിൽ ആയിരുന്നു മൂന്ന് ഗോളുകളും പിറന്നത്.

ആദ്യം 73ആം മിനിട്ടിൽ ആമ്പ്രോസിയോയിലൂടെ ഇന്റർ മുന്നിൽ എത്തി. എന്നാൽ രണ്ട് മിനുട്ടുകൾക്കകം തന്നെ തിരിച്ചടിക്കാൻ സാമ്പ്ഡോറിയക്ക് ആയി. ഗബിയഡിനി ആയിരുന്നു സാമ്പ്ഡോറിയക്കായി ഗോൾ നേടിയത്. ആ സമനില മറികടന്ന് 78ആം മിനുട്ടിൽ വീണ്ടും ലീഡെടുക്കാൻ ഇന്ററിനായി. ഇത്തവണ നൈൻഗോളനാണ് ഇന്ററിന്റെ രക്ഷയ്ക്ക് എത്തിയത്.

25 മത്സരങ്ങളിൽ 46 പോയന്റുമായി മൂന്നാം സ്ഥാനത്താണ് ഇന്റർ മിലാൻ ഉള്ളത്. നാപോളി രണ്ടാമതും യുവന്റസ് ഒന്നാമതുമാണ്.