ഒതുക്കുങ്ങലിൽ കെ ആർ എസ് കോഴിക്കോടിന് വൻ വിജയം

കെ അർ എസ് കോഴിക്കോട് അവരുടെ മികച്ച ഫോം തുടരുന്നു. ഇന്ന് ഒതുക്കുങ്ങൽ അഖിലേന്ത്യാ സെവൻസിൽ ആണ് കെ ആർ എസ് കോഴിക്കോട് വിജയം സ്വന്തമാക്കിയത്. എ വൈ സി ഉച്ചാരക്കടവിനെയാണ് കെ ആർ എസ് തോൽപ്പിച്ചത്. എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു കെ ആർ എസിന്റെ വിജയം. ഇതിനു മുമ്പ് ഈ സീസണിൽ ഇരുവരും ഏറ്റുമുട്ടിയപ്പോഴും കെ ആർ എസിനായിരുന്നു വിജയം.

നാളെ ഒതുക്കുങ്ങൽ സെവൻസിൽ അൽ മദീന ചെർപ്പുളശ്ശേരി എഫ് സി പെരിന്തൽമണ്ണയെ നേരിടും.

Previous articleമഞ്ചേരിയിൽ ഫിഫയ്ക്ക് ഷോക്ക് കൊടുത്ത് ഹണ്ടേഴ്സ് കൂത്തുപറമ്പ്
Next articleകലാശപ്പോരാട്ടത്തിനായി കൊച്ചിയിൽ കളമൊരുങ്ങി, ജയം തേടി കേരള ബ്ലാസ്റ്റേഴ്‌സ് നോർത്ത് ഈസ്റ്റിനെതിരെ