മഞ്ചേരിയിൽ ഫിഫയ്ക്ക് ഷോക്ക് കൊടുത്ത് ഹണ്ടേഴ്സ് കൂത്തുപറമ്പ്

ഫിഫാ മഞ്ചേരിയുടെ ഹോം ഗ്രൗണ്ടിൽ ഫിഫാ മഞ്ചേരിക്ക് ഷോക്ക് കൊടുത്ത് കുഞ്ഞന്മാരായ ഹണ്ടേഴ്സ് കൂത്തുപറമ്പ്. ഇന്ന് നടന്ന മത്സരത്തി ഫിഫാ മഞ്ചേരിയെ സമനിലയിൽ പിടിക്കാൻ ഹണ്ടേഴ്സ് കൂത്തുപറമ്പിനായി. ആവേശകരമായ പോരാട്ടം 2-2 എന്ന സ്കോറിലാണ് അവസാനിച്ചത്. മത്സരം മറ്റൊരു ദിവസം നടത്താ‌ൻ കമ്മിറ്റി തീരുമാനിച്ചു. ഇതിനു മുമ്പ് രണ്ട് തവണ ഫിഫാ മഞ്ചേരിയോട് ഏറ്റുമുട്ടിയപ്പോഴും ഹണ്ടേഴ്സ് കൂത്തുപറമ്പ് പരാജയപ്പെട്ടിരുന്നു.

മഞ്ചേരി അഖിലേന്ത്യാ സെവൻസിൽ നാളെ ലിൻഷാ മണ്ണാർക്കാട് അൽ ശബാബ് തൃപ്പനച്ചിയെ നേരിടും.

Previous articleഅൽ മിൻഹാലിനെയും വീഴ്ത്തി ജവഹർ മാവൂർ ഇരിട്ടി ഫൈനലിൽ
Next articleഒതുക്കുങ്ങലിൽ കെ ആർ എസ് കോഴിക്കോടിന് വൻ വിജയം