ഇന്നലെ സെവൻസ് ഫുട്ബോളിൽ ഏറെ ചർച്ചയായ എടപ്പാൾ സെവൻസിലെ റഫറിയിങിൽ എസ് എഫ് എയുടെ കടുത്ത നടപടി. ഇന്നലെ വിവാദ ഓഫ്സൈഡ് വിധിച്ച റഫറിയെ ഈ സീസണിൽ അഖിലേന്ത്യാ സെവൻസിൽ നിന്ന് വിലക്കാൻ ആണ് എസ് എഫ് എ തീരുമാനിച്ചിരിക്കുന്നത്. സെവൻസ് ഫുട്ബോൾ അസോസിയേഷന് കീഴിൽ നടക്കുന്ന 2023 സീസണിലെ ഒരു മത്സരവും ഈ റഫറി നിയന്ത്രിക്കില്ല എന്ന് എസ് എഫ് എ ഇന്ന് ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.
ഇന്നലെ എടപ്പാൾ സെമി ഫൈനലിലെ വിവാദ റഫറിയിംഗ് ആയിരുന്നു പ്രശ്നമായത്. എടപ്പാൾ സെവൻസിന്റെ രണ്ടാം പാദ സെമിയിൽ സ്റ്റുഡിയോ മലപ്പുറവും മെഡിഗാഡ് അരീക്കോടും ആയിരുന്നു നേർക്കുനേർ വന്നത്. ആദ്യ പാദത്തിൽ ഇരുവരും സമനിലയിൽ പിരിഞ്ഞിരുന്നു. രണ്ടാം പാദത്തിൽ കളി ആവേശകരമായി മുന്നേറുമ്പോൾ ആയിരുന്നു സൂപ്പർ സ്റ്റുഡിയോക്ക് എതിരെ ടൗൺ ടീം അരീക്കോട് ഗോൾ നേടിയത്.
ഗോൾ എന്ന് ഉറച്ച നീക്കം എന്നാൽ ലൈൻ റഫറിഓഫ് സൈഡ് വിളിച്ചത് വലിയ വിവാദമായി. ഗ്യാലറിയിൽ അടക്കം പ്രതിഷേധങ്ങൾ ഉയർന്നു എങ്കിലും റഫറി ഗോൾ അനുവദിച്ചില്ല. കളി തുടരുകയും മത്സരം ഗോൾ രഹിതമായി അവസാനിക്കുകയും ചെയ്തു. തുടർന്ന് നടന്ന പെനാൾട്ടി ഷൂട്ടൗട്ട് വിജയിച്ച് സൂപ്പർ സ്റ്റുഡിയോ ഫൈനലിലേക്കും മുന്നേറി.
ഓഫ്സൈഡ് വീഡിയോ;
എസ് എഫ് എയുടെ ഔദ്യോഗിക പ്രസ്താവന:
സ്നേഹം നിറഞ്ഞ SFA മെമ്പർമാരേ,
23 – 01 – 2023 ന് എടപ്പാൾ ടൂർണ്ണമെന്റിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറം – ടൗൺ ടീം അരീകോട് സെമീ ഫൈനൽ മത്സരത്തിൽ ലൈൻ റഫറിയായ മൻസൂർ മഞ്ചേരി കാരപ്പറമ്പ് 100 % തെറ്റായ തീരുമാനത്തിൽ ടൗൺ ടീം അരി കോട് ഫൈനൽ മത്സരത്തിൽ എത്താതെ പുറത്ത് പോയ സാഹചര്യത്തിൽ ഈ റഫറിയെ ഈ സീസൺ [2022-23 ] ഒഴിവാക്കി നിർത്തുവാൻ തീരുമാനിച്ചു.
എന്ന്
പ്രസിഡന്റ് – ശ്രീ.കെ.എം ലെനിൻ
ജനറൽ സെക്രട്ടറി – ശ്രീ.മുഹമ്മദ് അഷറഫ് [ ബാവ ]
SFA ഡിസപ്ലീൻ കമ്മിറ്റി