പുതുച്ചേരിയുടെ 3 വിക്കറ്റുകള്‍ വീഴ്ത്തി കേരളം

Sports Correspondent

Picsart 23 01 05 12 24 20 191
Download the Fanport app now!
Appstore Badge
Google Play Badge 1

രഞ്ജി ട്രോഫിയിൽ പുതുച്ചേരിയ്ക്കെതിരെ മികച്ച ബൗളിംഗ് പ്രകടനവുമായി കേരളം. മത്സരത്തിന്റെ ആദ്യ ദിവസം ലഞ്ചിന് പിരിയുമ്പോള്‍ പുതുച്ചേരി 71/3 എന്ന നിലയിലാണ്. 19 റൺസ് നേടുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായ പുതുച്ചേരിയെ ഡോഗ്ര – പാണ്ടേ കൂട്ടുകെട്ട് മത്സരത്തിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു.

52 റൺസാണ് ഈ കൂട്ടുകെട്ട് നേടിയത്. പാണ്ടേ 23 റൺസും ഡോഗ്ര 21 റൺസും നേടിയാണ് ക്രീസിൽ നിൽക്കുന്നത്. കേരളത്തിനായി ജലജ് സക്സേന, നിധീഷ് എംഡി, ബേസിൽ തമ്പി എന്നിവര്‍ വിക്കറ്റ് പട്ടികയിൽ ഇടം പിടിച്ചു.