ഇന്‍ഡോറിൽ ബൗളിംഗ് തിരഞ്ഞെടുത്ത് ന്യൂസിലാണ്ട്

Sports Correspondent

Nzindia
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്‍ഡോറിലെ മൂന്നാം ഏകദിനത്തിൽ ബൗളിംഗ് തിര‍ഞ്ഞെടുത്ത് ന്യൂസിലാണ്ട്. പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തിലും തോൽവിയേറ്റ് വാങ്ങിയ ന്യൂസിലാണ്ട് ഇന്ന് ആശ്വാസ ജയം തേടിയാണ് ഇറങ്ങുന്നത്.

ആദ്യ മത്സരത്തിൽ ഇന്ത്യ 12 റൺസിനും രണ്ടാം മത്സരത്തിൽ 8 വിക്കറ്റിനുമാണ് വിജയം കുറിച്ചത്. ഇന്ത്യന്‍ നിരയിൽ ഷമിയ്ക്കും സിറാജിനും പകരം ഉമ്രാന്‍ മാലികും യൂസുവേന്ദ്ര ചഹാലും ടീമിലേക്ക് എത്തുമ്പോള്‍ ജേക്കബ് ഡഫി ന്യൂസിലാണ്ട് ടീമിലേക്ക് എത്തുന്നു. ഹെന്‍റി ഷിപ്ലേ ആണ് ടീമിൽ നിന്ന് പുറത്ത് പോകുന്നത്.

ഇന്ത്യ: Rohit Sharma(c), Shubman Gill, Virat Kohli, Ishan Kishan(w), Suryakumar Yadav, Hardik Pandya, Washington Sundar, Shardul Thakur, Kuldeep Yadav, Yuzvendra Chahal, Umran Malik

ന്യൂസിലാണ്ട്: Finn Allen, Devon Conway, Henry Nicholls, Daryl Mitchell, Tom Latham(w/c), Glenn Phillips, Michael Bracewell, Mitchell Santner, Lockie Ferguson, Jacob Duffy, Blair Tickner