അൽ മദീനയ്ക്ക് വീണ്ടും തോൽവി

- Advertisement -

സീസണിലെ ദയനീയ ഫോം അൽ മദീന ചെർപ്പുളശ്ശേരി തുടരുന്നു. ഇന്നലെ പാലത്തിങ്ങൽ അഖിലേന്ത്യാ സെവൻസിൽ മെഡിഗാഡ് അരീക്കോടാണ് അൽ മദീനയെ പരാജയപ്പെടുത്തിയത്. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു മെഡിഗാഡിന്റെ വിജയം. അവസാന അഞ്ചു മത്സരങ്ങളിൽ അൽ മദീനയുടെ നാലാം തോൽവിയാണിത്. അൽ മദീന പോലൊരു ടീമിന്റെ ഈ അവസ്ഥ ആരാധകർക്ക് താങ്ങാൻ കഴിയാത്തതാണ്.

ഇന്ന് പാലത്തിങ്ങലിൽ മെഡിഗാഡ് അൽ മിൻഹാൽ ബെയ്സ് പെരുമ്പാവൂരിനെ നേരിടും.

Advertisement