സന്തോഷ് ട്രോഫി കിരീടം നിലനിർത്താൻ ഉള്ള കേരള പോരാട്ടം ഇന്ന് തുടങ്ങുന്നു

- Advertisement -

കിരീടം നിലനിർത്താൻ വേണ്ടി ഒരുങ്ങുന്ന കേരള സന്തോഷ് ട്രോഫി ടീം ഇന്ന് മുതൽ പോരിനിറങ്ങും. സൗത്ത് സോൺ യോഗ്യതാ റൗണ്ടിൽ തങ്ങളുടെ ആദ്യ മത്സരത്തിൽ കേരളം ഇന്ന് തെലുങ്കാനയെ ആണ് നേരിടുന്നത്. രാവിലെ 9 മണിക്ക് ആണ് കിക്കോഫ്. മികച്ച സ്ക്വാഡിനെ തന്നെ തമിഴ്നാട്ടിലേക്ക് കൊണ്ടു വന്നിട്ടുള്ള കേരളം എളുപ്പത്തിൽ തന്നെ യോഗ്യത റൗണ്ട് മറികടക്കാം എന്ന പ്രതീക്ഷയിലാണ്.

എസ് ബി ഐ താരം സീസൺ ആണ് കേരളത്തെ ഇത്തവണ നയിക്കുന്നത്. കഴിഞ്ഞ വർഷം സന്തോഷ് ട്രോഫി കിരീടം നേടിയ ടീമിലെ പ്രധാന താരമായിരുന്നു സീസൺ. കഴിഞ്ഞ സന്തോഷ് ട്രോഫി ഫൈനലിൽ ഹീറോ ഗോൾകീപ്പർ മിഥുൻ അണ് കേരളത്തിന്റെ വൈസ് ക്യാപ്റ്റൺ.

യുവ പ്രതീക്ഷകളായ അലക്സ് സജി, ഇനായത്, ഗിഫ്റ്റി, അസർ, സലാ തുടങ്ങിയവരുടെ പ്രകടനത്തിൽ ആകും ഫുട്ബോൾ നിരീക്ഷരുടെ ശ്രദ്ധം. വി പി ഷാജിയാണ് ടീമിന്റെ പരിശീലകൻ

കേരളം ഉൾപ്പെടെ നാലു ടീമുകളാണ് ഗ്രൂപ്പ് ബിയിൽ ഉള്ളത്. സർവീസസ്, തെലുംഗാന, പോണ്ടിച്ചേരി എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ.

Advertisement