കിടിലന്‍ പോരാട്ടത്തില്‍ സിഐഎസ്എഫിന് വിജയം

- Advertisement -

മലപ്പുറം: കോട്ടപ്പടി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം പ്രീക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് കരുത്തരായ സിക്കിമിനെ കരുത്തുറ്റപോരാട്ടത്തിലൂടെ സിഐഎസ്എഫ് ടീം പരാജയപ്പെടുത്തി.ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് വീറും വാശിയുമേറിയ മത്സരത്തില്‍ വിജയം. ഒരു സെക്കന്റ് പോലും പന്ത് ഇരുവരും കൈവശം വെക്കാതെ ഇരു ഹാഫിലേക്കും കയറിറങ്ങിയപ്പോള്‍ കാണികള്‍ ഓരോ നീക്കവും ശരിക്കും ആവേശത്തിലായി.

ഇടക്കിടെ പരുക്കന്‍ കളികളും നടന്നപ്പോള്‍ റഫറി റഫീഖ് ബാബുവിനും കടുത്ത പരീക്ഷണമായി. സിഐഎസ്എഫ് പ്രതിരോധനിര ശരിക്കും വിയര്‍ത്തു കളിച്ചാണ് തങ്ങളുടെ ടീമിനെ വിജയിപ്പിച്ചെടുത്തത്. സിഐഎസ്എഫ് ഇന്ന് ക്വാര്‍ട്ടറില്‍ സിആര്‍പിഎഫിനെ നേരിടും.

Advertisement