സെവൻസ് റാങ്കിംഗ്; ലിൻഷ തന്നെ മുന്നിൽ, ഒരു പോയന്റ് മാത്രം പിറകിൽ റോയൽ ട്രാവൽസ്

- Advertisement -

സോക്കർസിറ്റി- ഫാൻപോർട്ട് സെവൻസ് സീസൺ 2017-18 റാങ്കിംഗിൽ മൂന്നാം മാസവും ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാട് തന്നെ മുന്നിൽ. 54 മത്സരങ്ങളിൽ നിന്ന് 115 പോയന്റുമായാണ് മെഡിക്കൽസ് ഒന്നാം സ്ഥാനം ഇത്തവണ നിലനിർത്തിയത്. പക്ഷെ ലിൻഷയുടെ ഒന്നാം റാങ്കിന് കടുത്ത വെല്ലുവിളിയുമായി റോയൽ ട്രാവൽസ് കോഴിക്കോട് ഉണ്ട്. 114 പോയന്റാണ് റോയൽ ട്രാവൽസിന് ഉള്ളത്.


കഴിഞ്ഞ മാസം 4ആം സ്ഥാനത്തായിരുന്ന റോയൽ ട്രാവൽസ് ലിൻഷയ്ക്ക് 16പോയന്റ് പിറകിലുമായിരുന്നു. എന്നാൽ ഇത്തവണ ഒരു പോയന്റ് മാത്രമാക്കി കുറച്ചു ആ വിടവ്. കഴിഞ്ഞ റാങ്കിംഗിൽ രണ്ടാമത് ഉണ്ടായിരുന്ന കെ എഫ് സി കാളികാവ് ആറാം സ്ഥാനത്തേക്ക് പോയപ്പോൾ വൻ കുതിപ്പ് നടത്തി അൽ മദീന ചെർപ്പുള്ളശ്ശേരി അഞ്ചാം സ്ഥാനത്തു നിന്ന് മൂന്നാം സ്ഥാനത്തേക്ക് കയറി.

സബാൻ കോട്ടക്കൽ നാലാം സ്ഥാനത്തും ഫിഫാ മഞ്ചേരി അഞ്ചാം സ്ഥാനത്തും ഉണ്ട്. റാങ്കിംഗിൽ ഇതുവരെ പോയന്റ് ഒന്നും നേടാത്ത ഒരേയൊരു ടീമായ എഫ് സി ഗോവയാണ് ഏറ്റവും പിറകിൽ ഉള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement