കർക്കിടാംകുന്നിൽ സ്കൈ ബ്ലൂ ഫൈനലിൽ

ഈ സീസണിണിലെ അവസാന ഫൈനലായ കർക്കിടാം കുന്ന് ഫൈനലിൽ സ്കൈ ബ്ലൂ എടപ്പാൾ ഫൈനലിൽ. ഇന്ന് നടന്ന സെമി ഫൈനലിൽ ടൗൺ എഫ് സി തൃക്കരിപ്പൂരിനെയാണ് സ്കൈ ബ്ലൂ എടപ്പാൾ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് സ്കൈ ബ്ലൂ എടപ്പാൾ ഇന്ന് വിജയിച്ചത്. സ്കൈ ബ്ലൂ എടപ്പാളിന്റെ മൂന്നാം ഫൈനലാണിത്. ഇതിനു മുമ്പ് ഒരു കിരീടം സ്കൈ ബ്ലൂ സ്വന്തമാക്കിയിട്ടുണ്ട്.

നാളെ നടക്കുന്ന ഫൈനലിൽ ശാസ്താ മെഡിക്കൽസ് തൃശ്ശൂർ ആയിരിക്കും സ്കൈ ബ്ലൂ എടപ്പാളിന്റെ എതിരാളികൾ. സെമിയിൽ അൽ ശബാബ് തൃപ്പനച്ചിയെ തോൽപ്പിച്ചാണ് ശാസ്ത ഫൈനലിൽ എത്തിയത്. ശാസ്താ തൃശ്ശൂരിന്റെ സീസണിലെ രണ്ടാം ഫൈനലാകും ഇത്. ഇതുവരെ ശാസ്ത ഈ സീസണിൽ കിരീടം നേടിയിട്ടില്ല.