എടക്കരയിൽ ഫിഫാ മഞ്ചേരി ഫൈനലിൽ

എടക്കര അഖിലേന്ത്യാ സെവൻസിലെ ഫൈനലിസ്റ്റുകളെ തീരുമാനമായി. ഇന്ന് നടന്ന രണ്ടാം സെമിയിൽ ഫിഫാ മഞ്ചേരി കൂടെ വിജയിച്ചതോടെയാണ് ഫൈനൽ തീരുമാനമായത്. ഇന്ന് നടന്ന സെമി ഫൈനല എ വൈ സി ഉച്ചാരക്കടവിനെ ആണ് ഫിഫാ മഞ്ചേരി പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ഫിഫാ മഞ്ചേരിയുടെ വിജയം. സീസണിലെ ഫിഫാ മഞ്ചേരിയുടെ ഏഴാം ഫൈനലായിരിക്കും ഇത്. ഇതിനു മുമ്പ് കളിച്ച ആറു ഫൈനലുകളിൽ അഞ്ചും ഫിഫാ മഞ്ചേരി വിജയിച്ചിരുന്നു.

അഭിലാഷ് കുപ്പൂത്താകും ഫൈനലിൽ ഫിഫാ മഞ്ചേരിയുടെ എതിരാളികൾ. സെമി ഫൈനലിൽ അൽ ശബാബ് തൃപ്പനച്ചിയെ ആയിരുന്നു അഭിലാഷ് കുപ്പൂത്ത് പരാജയപ്പെടുത്തിയത്. അഭിലാഷ് കുപ്പൂത്തിന്റെ സീസണിലെ ആദ്യ ഫൈനലാണിത്.