കിരീടങ്ങൾ നേടാൻ ജവഹർ മാവൂർ വരുന്നു

2018-19 സെവൻസ് സീസണിൽ പ്രതാപങ്ങളിലേക്ക് തിരിച്ചെത്താം എന്ന പ്രതീക്ഷയിൽ കരുത്തരായ ടീമും ആയി ഒരുങ്ങുകയാണ് ജവഹർ മാവൂർ. പുതിയ സീസണായുള്ള ലൈനപ്പ് കഴിഞ്ഞ ദിവസം ജവഹറ്റ് മാവൂർ പ്രഖ്യാപിച്ചു.

കഴിഞ്ഞ സീസണിൽ ക്ലബിനൊപ്പം ഉണ്ടായിരുന്ന പ്രധാന താരങ്ങൾ ഉൾപ്പെടെയാണ്
മാവൂരിന്റെ പുതിയ ലൈനപ്പും. സ്ട്രൈക്കർ ആസിഫും മിഡ്ഫീൽഡർ മിർജാസും ഗോൾകീപ്പർ മിർഷാദും ഒക്കെ ഇത്തവണയും മാവൂർ ടീമിനൊപ്പം ഉണ്ട്. വിദേശ താരങ്ങളായി യൂസുഫും, അബ്ദുള്ളയും ബോരിസുമാണ് ഉള്ളത്. അഹമ്മദ് കുട്ടിയും പ്യാരിയും തന്നെയാണ് ഇത്തവണയും ജവഹറിന്റെ മാനേജർ. ഒപ്പം ക്ലബ് ഉടമ ഹിഫ്സു റഹ്മാനും ഉണ്ട്.

ടീം;

മിർഷാദ്, യൂസുഫ്, സഫുവാൻ, ജിനു മോൻ, ജിഹാദ് ഹസൻ, ഷഫീക്, മിർജാസ്, അബ്ദുള്ള, ആസിഫ്, ബോരിസ്