ഖത്തർ ലോകകപ്പിൽ ടീമുകളുടെ എണ്ണം കൂട്ടില്ല എന്ന് സൂചന നൽകി ഫിഫ

2022ലെ ഖത്തർ ലോകകപ്പിൽ പങ്കെടുക്കുന്ന ടീമുകളെ എണ്ണ കൂട്ടിയേക്കില്ല എന്ന സൂചന നൽകി ഫിഫ. ലോകകപ്പിൽ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 48 ആക്കി ഉയർത്താൻ ഫിഫ ഒരുങ്ങുന്നുണ്ട് എങ്കിലും അത് 2022 ആയിരിക്കില്ല എന്നാണ് ഫിഫ പ്രസിഡന്റ് ഇൻഫനിന്റോ കഴിഞ്ഞ ദിവസം പറഞ്ഞത്. 48 ടീമുകൾ ആക്കുക എന്നത് ഫിഫൗടെ ലക്ഷ്യമാണ്. അത് ലോകകപ്പിന്റെ ഭംഗി വർധിപ്പിക്കും. 2026 ലോകകപ്പിലേക്ക് അത് നടപ്പിലാക്കും. പക്ഷെ 2022ൽ അത് നടക്കാൻ സാധ്യതയില്ല. ഇൻഫനിന്റോ പറഞ്ഞു.

2022 എന്ന വളരെ അടുത്താണ്. അപ്പോഴേക്ക് ടീമുകളുടെ എണ്ണം വർധിപ്പിക്കുക എന്നത് പ്രയാസകരമായ കാര്യമായിരിക്കും എന്ന് അദ്ദേഹം പറഞ്ഞു. ഖത്തറിനോട് ഇതു സംബന്ധിച്ച് സംസാരിക്കുന്നുണ്ട്. പക്ഷെ അത് വളരെ പ്രയാസമുള്ള കാര്യമായിരിക്കും. ഫിഫ പ്രസിഡന്റ് പറഞ്ഞു. മാർച്ചിൽ മാത്രമെ ഈ കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാവുകയുള്ളൂ