സെവൻസിൽ ഇന്ന് ഫിഫാ മഞ്ചേരി ആദ്യ അങ്കത്തിന് ഇറങ്ങും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് സെവൻസിലെ വമ്പന്മാരായ ഫിഫാ മഞ്ചേരി സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിനായി ഇറങ്ങും. ഇന്ന് ഒതുക്കുങ്ങലിൽ റോയൽ കപ്പിന്റെ എട്ടാം ദിവസം നടക്കുന്ന മത്സരത്തിൽ ശക്തരായ ജിംഖാന തൃശ്ശൂരിനെ ആണ് ഫിഫ മഞ്ചേരി നേരിടുന്നത്. ഇരു ടീമുകളുക്കും ഇന്ന് സീസണിലെ ആദ്യ മത്സരമാണ്. കഴിഞ്ഞ സീസണുകളിൽ എല്ലാം ഗംഭീര പ്രകടനം നടത്തിയിട്ടുള്ള ടീമാണ് ഫിഫ മഞ്ചേരി‌‌. അവസാന സീസണിൽ സെവെൻസ് റാങ്കിംഗിൽ രണ്ടാമതായിരുന്നു ഫിഫ ഫിനിഷ് ചെയ്തത്‌. ഇത്തവണ അത് ഒന്നാം സ്ഥാനമാക്കൽ ആകും ഫിഫയുടെ ലക്ഷ്യം.

കഴിഞ്ഞ സീസണിൽ ഒരുപാട് നിരാശകൾ ഏറ്റുവാങ്ങേണ്ടി വന്ന ടീമാണ് ജിംഖാന തൃശൂർ ‌ ഇത്തവണ പ്രതാപത്തിലേക്ക് തിരികെ വരാൻ ആകുമെന്ന് ജിംഖാന പ്രതീക്ഷിക്കുന്നു. ഈ സീസണു വേണ്ടി വലിയ ഒരുക്കങ്ങൾ തന്നെ ഇരു ടീമുകളും നടത്തിയുട്ടുണ്ട്‌. ഇന്ന് രാത്രി 7.30നാകും മത്സരം നടക്കുക.