ഗോളടിച്ചും അടിപ്പിച്ചും നെയ്മർ, പിഎസ്ജിക്ക് വമ്പൻ ജയം

- Advertisement -

ചാമ്പ്യൻസ് ലീഗിൽ വമ്പൻ ജയവുനായി പിഎസ്ജി. എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് ഗലറ്റസരായെ പിഎസ്ജി പരാജയപ്പെടുത്തിയത്. ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ഗോളടിക്കുകയും ഗോളടിപ്പിക്കുകയും ചെയ്ത മത്സരത്തിൽ മൗരോ ഇക്കാർഡി, പാബ്ലോ സരാബിയ,എമ്പപ്പെ,കവാനിയും ഗോളടിച്ചു.

പിഎസ്ജിയുടെ മൂന്ന് ഗോളുകൾക്ക് വഴിയൊരുക്കിയ നെയ്മർ ചാമ്പ്യൻസ് ലീഗിൽ മികച്ച‌ പ്രകടമാണ് കാഴ്ച്ച വെച്ചത്. ഒരു വർഷത്തിന് ശേഷമാണ് ചാമ്പ്യൻസ് ലീഗിൽ നെയ്മർ ഗോളടിക്കുന്നത്. 32 മിനുട്ട് മാത്രമാണ് ഗലറ്റസരയുടെ പ്രതിരോധ നിരക്ക് പിടിച്ച് നിൽക്കാൻ സാധിച്ചത്‌. ആദ്യ പകുതിയിൽ തന്നെ ഇക്കാർഡിയുടെയും സരാബിയയുടേയും ഗോൾ വഴങ്ങി ഗലറ്റസരായ്. രണ്ടാം പകുതിയുടെ തുടക്കത്തിൽ നെയ്മർ ലീഡുയർത്തി. പിന്നീട് എമ്പപ്പെയുടെ ഗോളിന് വഴൊയൊരുക്കിയതും നെയ്മർ തന്നെയാണ്. കളിയുടെ അവസാന നിമിഷത്തിൽ എമ്പപ്പെയെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി പകരക്കാരനായി ഇറങ്ങിയ കവാനി ഗോളാക്കിമാറ്റുകയും ചെയ്തു. തോമസ് ടൂഹലിന്റെ പിഎസ്ജി വമ്പൻ ജയത്തോട് കൂടിയാണ് ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങൾക്ക് അവസാനിപ്പിക്കുന്നത്‌. ഇത്തവണത്തെ കിരീടപ്പോരാട്ടത്തിൽ തങ്ങളുമുണ്ടെന്ന് വിളിച്ചറിയിക്കുകയും ചെയ്തു പിഎസ്ജി.

Advertisement