റോഡ്രിഗോയും വിനീഷ്യസും ഗോളടിച്ചു, ബ്രസീലിയൻ കരുത്തിൽ റയൽ മാഡ്രിഡ് ജയം

- Advertisement -

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ റയൽ മാഡ്രിഡിന് തകർപ്പൻ വിജയം. ബെൽജിയത്തിൽ പ്രമുഖരൊന്നും ഇല്ലാതെ ക്ലബ് ബ്രുഷെയ്ക്ക് എതിരെ ഇറങ്ങിയ റയൽ ഒന്നിനെതിരെ മൂന്നു ഗോളുകലൂടെ വിജയമാണ് സ്വന്തമാക്കിയത്. ബ്രസീലിയൻ യുവതാരങ്ങളുടെ മികവാണ് ഇന്ന് റയലിനെ വിജയിപ്പിച്ചത്. റോഡ്രിഗോ വിനീഷ്യസ് എന്നിവർ റയലിനായി മികച്ചു നിന്നു.

മത്സരത്തിലെ എല്ലാ ഗോളുകളും പിറന്നത് രണ്ടാം പകുതിയിൽ ആയിരുന്നു. വിനീഷ്യസിനെയും റോഡ്രിഗോയെയും ആദ്യ ഇലവനിൽ ഇറക്കിയാണ് സിദാൻ ഇന്ന് ടീമിനെ അണിനിരത്തിയത്.ഇരുതാരങ്ങളും ഗോളുമായി സിദാന്റെ വിശ്വാസം കാത്തു. ആദ്യം 53ആം മിനുട്ടിൽ ഒഡ്രിസോളയുടെ പാസിൽ നിന്ന് വിനീഷ്യസ് ഗോൾ കണ്ടെത്തി‌. 64ആം മിനുട്ടിൽ ആയിരുന്നു വിനീഷ്യസിന്റെ ഗോൾ. മത്സരത്തിന്റെ അവസാന മിനുട്ടിൽ ഗോൾ നേടി മോഡ്രിച് ഗോൾപട്ടിക പൂർത്തിയാക്കി‌. 6 മത്സരങ്ങളിൽ 11 പോയന്റുമായി റയൽ ഗ്രൂപ്പിൽ രണ്ടാമതായി ഫിനിഷ് ചെയ്തു‌. പി എസ് ജി ആണ് ഒന്നാമത്.

Advertisement