വണ്ടൂരിൽ ഫിഫാ മഞ്ചേരിക്ക് ഏകപക്ഷീയ വിജയം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

അങ്ങനെ വീണ്ടും എഫ് സി കൊണ്ടോട്ടി ഫിഫാ മഞ്ചേരിക്ക് മുന്നിൽ കീഴടങ്ങി. വണ്ടൂർ അഖിലേന്ത്യാ സെവൻസിൽ ഇന്ന് രാത്രി നടന്ന പോരിലാണ് ഫിഫ മഞ്ചേരി കൊണ്ടോട്ടിയെ തോൽപ്പിച്ചത്. എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു ഫിഫാ മഞ്ചേരിയുടെ വിജയം. സീസണ ഇത് മൂന്നാം തവണയാണ് ഫിഫാ മഞ്ചേരി എഫ് സി കൊണ്ടോട്ടിയെ തോൽപ്പിക്കുന്നത്. അവസാന 11 മത്സരങ്ങളിൽ 10 തവണയും ഫിഫാ മഞ്ചേരി എഫ് സി കൊണ്ടോട്ടിയെ തോൽപ്പിച്ചിട്ടുണ്ട്.

നാളെ വണ്ടൂരിൽ ഫ്രണ്ട്സ് മമ്പാട് സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തെ നേരിടും.

ഇന്നത്തെ സെവൻസിലെ ഫലങ്ങൾ.

മണ്ണാർക്കാട് :
ലിൻഷ മണ്ണാർക്കാട് 5-2 ജിംഖാന തൃശ്ശൂർ

വണ്ടൂർ:
ഫിഫാ മഞ്ചേരി 3-0 എഫ് സി കൊണ്ടോട്ടി

കോട്ടക്കൽ:
ബെയ്സ് പെരുമ്പാവൂർ 3-2 എ വൈ സി ഉച്ചാരക്കടവ്

വലിയാലുക്കൽ:
മത്സരമില്ല

നീലേശ്വരം:
മത്സരമില്ല

മൊറയൂർ:

അൽ ശബാബ് 2-1 കെ ആർ എസ് കോഴിക്കോട്

മങ്കട:
സബാൻ കോട്ടക്കൽ 3-1 ടൗൺ ടീം അരീക്കോട്

ഒളവണ്ണ:
ശാസ്ത തൃശ്ശൂർ 2-1 മെഡിഗാഡ് അരീക്കോട്