44 പന്തില്‍ 71 റണ്‍സ് നേടി ജേക്ക് വെത്തറാള്‍ഡ്, ജയം സ്വന്തമാക്കി അഡിലെയ്ഡ് സ്ട്രൈക്കേഴ്സ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

മെല്‍ബേണ്‍ റെനഗേഡ്സിനെതിരെ 32 റണ്‍സ് വിജയം കൊയ്ത് അഡിലെയ്ഡ് സ്ട്രൈക്കേഴ്സ്. 44 പന്തില്‍ നിന്ന് 71 റണ്‍സ് നേടിയ ജേക്ക് വെത്തറാള്‍ഡിന്റെ വെടിക്കെട്ട് പ്രകടനമാണ് ടീമിനെ കൂറ്റന്‍ സ്കോറിലേക്ക് നയിച്ചത്. ഒപ്പം ജോനാഥന്‍ വെല്‍സും(22*) റഷീദ് ഖാനും (7 പന്തില്‍ നിന്ന് 21*) ടീമിനായി തിളങ്ങി. 20 ഓവറില്‍ നിന്ന് 158/6 എന്ന സ്കോറാണ് അഡിലെയ്ഡ് സ്ട്രൈക്കേഴ്സ് നേടിയത്. മെല്‍ബേണിനു വേണ്ടി കാമറൂണ്‍ ബോയസ് രണ്ടും ഉസ്മാന്‍ ഖാന്‍, ഡാനിയേല്‍ ക്രിസ്റ്റ്യന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ മെല്‍ബേണിനു 9 വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സ് മാത്രമേ നേടാനായുള്ളു. 33 റണ്‍സ് നേടിയ ബ്യൂ വെബ്സ്റ്റര്‍ ആണ് ടീമിന്റെ ടോപ് സ്കോറര്‍. സ്ട്രൈക്കേഴ്സിനു വേണ്ടി ലിയാം ഒ കോണര്‍, മൈക്കല്‍ നീസര്‍, ബില്ലി സ്റ്റാന്‍ലേക്ക് എന്നിവര്‍ രണ്ട് വീതം വിക്കറ്റും റഷീദ് ഖാന്‍, കോളിന്‍ ഇന്‍ഗ്രാം, ബെന്‍ ലൗഗ്ലിന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.