മുണ്ടൂരിൽ കിരീടം ഫിഫാ മഞ്ചേരിക്ക് സ്വന്തം

- Advertisement -

മുണ്ടൂർ അഖിലേന്ത്യാ സെവൻസിന്റെ ഫൈനൽ പോരാട്ടം ജയിച്ച് ഫിഫാ മഞ്ചേരി കിരീടത്തിൽ മുത്തമിട്ടു. ഇന്നലെ മെഡിഗാഡ് അരീക്കോടും ഫിഫാ മഞ്ചേരിയും തമ്മിലായിരുന്നു കിരീട പോരാട്ടം നടന്നത്. പെനാൾട്ടി ഷൂട്ടൗട്ട് വരെ നീണ്ടു നിന്ന പോരാട്ടത്തിന് ഒടുവിലാണ് ഫിഫാ മഞ്ചേരി കിരീടം സ്വന്തമാക്കിയത്. നിശ്ചിത സമയത്ത് 2-2 എന്ന നിലയിലായിരുന്നു സ്കോർ. പെനാൾട്ടി ഷൂട്ടൗട്ടിൽ 4-3 എന്ന സ്കോറിന് ഫിഫ വിജയിച്ചു.

സെമി ഫൈനലിൽ ജയാ തൃശ്ശൂരിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച് ആയിരുന്നു ഫിഫാ മഞ്ചേരി ഫൈനലിൽ എത്തിയത്. ഫിഫാ മഞ്ചേരി സീസണിലെ രണ്ടാം കിരീടമാണിത്. നാലു ഫൈനലിൽ ഫിഫ പരാജയപ്പെട്ടിട്ടുള്ള ഫിഫയ്ക്ക് ഈ വിജയം ഫൈനൽ പോരാട്ടങ്ങളിലെ നിർഭാഗ്യത്തിനവസാനമായി എന്ന വിശ്വാസം നൽകും.

Advertisement