ഫിഫാ മഞ്ചേരിയും തീരാത്ത സമനിലയും

- Advertisement -

ഫിഫാ മഞ്ചേരിക്ക് സെവൻസ് സീസണിൽ ഒരിക്കൽ കൂടെ സമനില. ഇന്ന് താമരശ്ശേരി അഖിലേന്ത്യാ സെവൻസിലാണ് ഫിഫാ മഞ്ചേരി സമനില വഴങ്ങി കളി മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചത്. ഇന്ന് ലക്കി സോക്കർ ആലുവയും ഫിഫയും തമ്മിലുള്ള മത്സരത്തിൽ ആയുരുന്നു സമനില കാരണം കളി മാറ്റിവെക്കേണ്ടി വന്നത്.

നിശ്ചിത സമയത്ത് 1-1 എന്നായിരുന്നു സ്കോർ. ഫിഫാ മഞ്ചേരിയുടെ സീസണിലെ പതിനൊന്നാം സമനിലയാണിത്. 37 മത്സരങ്ങൾക്ക് ഇടയിലാണ് ഇത്രയും സമനിലകൾ ഫിഫ വഴങ്ങിയത്. കഴിഞ്ഞ സീസൺ മുഴുവൻ കഴിഞ്ഞപ്പോൾ 12 സമനിലകൾ മാത്രമേ ഫിഫയ്ക്ക് ഉണ്ടായുരുന്നുള്ളൂ. ഈ സീസണിൽ ആ റെക്കോർഡ് തകർന്നേക്കും.

Advertisement