എവർട്ടണെ അട്ടിമറിച്ച് മിൽവാൽ എഫ് എ കപ്പ് അഞ്ചാം റൗണ്ടിൽ

- Advertisement -

മാർക്കോ സിൽവയും എവർട്ടണും എഫ് എ കപ്പിന് പുറത്ത്. ചാമ്പ്യൻഷിപ്പ് ടീമായ മിൽവാൽ ആണ് എവർട്ടണെ അട്ടിമറിച്ചു കൊണ്ട് എഫ് എ കപ്പിന്റെ അഞ്ചാം റൗണ്ടിലേക്ക് കടന്നത്. നാടകീയത നിറഞ്ഞ മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാ‌ണ് മിൽവാൽ ജയിച്ചത്. രണ്ട് തവണ പിറകിൽ പോയ മില്വാലിന്റെ തിരിച്ചുവരവിൽ ഒരു ഇഞ്ച്വറി ടൈം ഗോളും ഉണ്ടായിരുന്നു.

മില്ല്വാലിന്റെ ഹോമിൽ നടന്ന പോരാട്ടത്തിൽ എവർട്ടണായിരു‌ന്നു ആദ്യം ഗോൾ നേടിയത്. ഹാഫ് ടൈം ആകുന്നതിന് രണ്ട് മിനുട്ട് മുമ്പ് റിച്ചാർലിസൺ എവർട്ടണെ മുന്നിൽ എത്തിച്ചു. ആ ലീഡിമ് ഹാഫ് ടൈം വരെ ആയുസ്സ് ഉണ്ടായിരുന്നില്ല. അതിനു മുമ്പ് ഗ്രിഗറിയിലൂടെ മില്വാൽ സമനില പിടിച്ചു. രണ്ടാം പകുതിയിൽ ചെങ്ക് ടൗസനിലൂടെ വീണ്ടും എവർട്ടൺ മുന്നിൽ.

ഇനിയും തിരിച്ചടിക്കാൻ മില്വാലിനാകില്ല എന്ന് കരുതിയ എവർട്ടണ് തെറ്റി. 75ആം മിനുട്ടിൽ കൂപ്പറിലൂടെ വീണ്ടും മില്വാലിന്റെ സമനില ഗോൾ. പിന്നെ ആര് ലീഡ് എടുക്കും എന്ന പോരായിരുന്നു. കലീ ഇഞ്ച്വറി ടൈമിൽ കടന്നപ്പോൾ വാലാസിലൂടെ അർഹിച്ച വിജയഗോളും മില്വാൽ നേടി.

Advertisement