പെരിന്തൽമണ്ണയിൽ എഫ് സി പെരിന്തൽമണ്ണ സെമിയിൽ

Newsroom

പെരിന്തൽമണ്ണ അഖിലേന്ത്യാ സെവൻസിൽ എഫ് സി പെരിന്തൽമണ്ണ സെമിയിലേക്ക് കടന്നു. ഇന്നലെ നടന്ന അവസാന ക്വാർട്ടർ ഫൈനലിൽ അൽ ശബാബ് തൃപ്പനച്ചിയെ തോൽപ്പിച്ച് ആണ് എഫ് സി പെരിന്തൽമണ്ണ സെമിയിലേക്ക് കടന്നത്. പെനാൾട്ടി ഷൂട്ടൗട്ടിൽ ആയിരുന്നു പെരിന്തൽമണ്ണയുടെ വിജയം. നിശ്ചിത സമയത്ത് 1-1 എന്നായിരുന്നു സ്കോർ. ഈ സീസണിൽ ആദ്യമാണ് എഫ് സി പെരിന്തൽമണ്ണ സെമിയിലേക്ക് എത്തുന്നത്. സെമിയിൽ എ വൈ സി ഉച്ചാരക്കടവ് ആകും പെരിന്തൽമണ്ണയുടെ എതിരാളികൾ. ഇന്ന് തന്നെ സെമി ആദ്യ പാദം നടക്കും.