തുടർച്ചയായ നാലാം മത്സരത്തിലും സബാൻ കോട്ടക്കലിന് ജയമില്ല

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സബാൻ കോട്ടക്കലിന് ഇതെന്തു പറ്റി? സീസണിൽ ഗംഭീരമായി മുന്നേറിക്കൊണ്ടിരുന്ന സബാൻ കോട്ടക്കൽ ഇപ്പോൾ വിജയിക്കാൻ ആവാതെ കഷ്ടപ്പെടുകയാണ്. ഇന്ന് എടത്തനാട്ടുകരയിലാണ് സബാൻ പരാജയപ്പെട്ടത്. എടത്തനാട്ടുകര അഖിലേന്ത്യാ സെവൻസിൽ നടന്ന മത്സരത്തിൽ ഫ്രണ്ട്സ് മമ്പാട് ആൺ സബാനെ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു മമ്പാടിന്റെ വിജയം. ഫ്രണ്ട്സ് മമ്പാടിന്റെ സീസണിലെ ആദ്യ ജയം മാത്രമാണിത്. സബാന് ഇത് ജയമില്ലാത്ത തുടർച്ചയായ നാലാം മത്സരവും.

നാളെ എടത്തനാട്ടുകരയിൽ നടക്കുന്ന മത്സരത്തിൽ കെ എഫ് സി കാളികാവ് ജവഹർ മാവൂരിനെ നേരിടും.