എടത്തനാട്ടുകരയിൽ ഇന്ന് ആദ്യ സെമി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സെവൻസിൽ ഇന്ന് മൂന്ന് മത്സരങ്ങൾ നടക്കും. എടത്തനാട്ടുകര അഖിലേന്ത്യാ സെവൻസിൽ നടക്കുന്ന സെമി പോരാട്ടമാണ് ഇതിൽ ശ്രദ്ധേയം. ഇന്ന് സബാൻ കോട്ടക്കലും എ വൈ സി ഉച്ചാരക്കടവുമാണ് ആദ്യ സെമിയിൽ എടത്തനാട്ടുകരയിൽ ഏറ്റുമുട്ടുന്നത് . രാത്രി 8 മണിക്കാണ് മത്സരം നടക്കുക. അൽ മദീനയെ തോൽപ്പിച്ചാണ് എ വൈ സി എടത്തനാട്ടുകരയിൽ സെമിയിൽ കടന്നത്. ബെയ്സ് പെരുമ്പാവൂരിനെ തോൽപ്പിച്ചായിരുന്നു എ വൈ സിയുടെ സെമി പ്രവേശനം.

ഇന്ന് മമ്പാടിന്റെ മൈതാനത്ത് നടക്കുന്ന പോരാട്ടത്തിൽ കെ ആർ എസ് കോഴിക്കോട് അൽ ശബാബ് തൃപ്പനച്ചിയെ നേരിടും .കുപ്പൂത്ത് അഖിലേന്ത്യാ സെവൻസിൽ നടക്കുന്ന മത്സരത്തിൽ ഫിഫാ മഞ്ചേരി എഫ് സി തൃക്കരിപ്പൂരിനെയും നേരിടും.