മാഞ്ചസ്റ്റർ യുണൈറ്റഡ് വനികൾ കോണ്ടിനെന്റൽ കപ്പ് ക്വാർട്ടറിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് വനിതകൾ ആദ്യ സീസണിൽ തന്നെ ചരിത്രം കുറിക്കുകയാണ്. കോണ്ടിനെന്റൽ കപ്പിൽ എവർട്ടണെ തോൽപ്പിച്ച് ക്വാർട്ടറിലേക്ക് കട‌ന്നു. എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു യുണൈറ്റഡിന്റെ വിജയം. മൂന്ന് ഗോളുകളും ആദ്യ പകുതിയിലാണ് വന്നത്. മാഞ്ചസ്റ്ററിനായി ലോറന്റ് ജെയിംസ്, ലീ ഗാൽറ്റൺ, കാറ്റി സെലം എന്നിവരാണ് ഗോൾ നേടിയത്.

ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായാണ് യുണൈറ്റഡ് ക്വാർട്ടറിലേക്ക് കടന്നത്. അതുകൊണ്ട് തന്നെ കരുത്തരായ മാഞ്ചസ്റ്റർ സിറ്റി, ചെൽസി, ആഴ്സണൽ എന്നിവരെയൊന്നും ക്വാർട്ടറിൽ യുണൈറ്റഡ് നേരിടേണ്ടി വരില്ല.