സൂപ്പറിന്റെ സ്വപ്നങ്ങൾ തകർത്ത് അഭിലാഷ് കുപ്പൂത്ത് ഫൈനലിൽ

- Advertisement -

മുടിക്കൽ സെവൻസിന്റെ ഫൈനലിലേക്ക് അഭിലാഷ് കുപ്പൂത്ത് സ്ഥാനം ഉറപ്പിച്ചു. ഇന്ന് നടന്ന ആദ്യ സെമിയിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തെ വീഴ്ത്തിയാണ് അഭിലാഷ് കുപ്പൂത്തിന്റെ ഫൈനൽ പ്രവേശനം. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു അഭിലാഷ് കുപ്പൂത്തിന്റെ വിജയം. സൂപ്പർ ആയിരുന്നു മത്സരത്തിലെ ഫേവറിറ്റുകളായി പലരും നിരീക്ഷിച്ചിരുന്നത്. എന്നാൽ ആ പ്രവചനങ്ങളെ ഒക്കെ മാറ്റിമറിച്ചായിരുന്നു കുപ്പൂത്തിന്റെ വിജയം. അഭിലാഷ് കുപ്പൂത്തിന്റെ സീസണിലെ ആദ്യ ഫൈനലാണിത്.

നാളെ മുടിക്കൽ സെവൻസിൽ മത്സരമില്ല.

Advertisement