മെഡിഗാഡ് അരീക്കോടിന് വീണ്ടും തോൽവി

- Advertisement -

മെഡിഗാഡ് അരീക്കോടിന് തുടർച്ചയായ രണ്ടാം ദിവസവും പരാജയം. വെള്ളമുണ്ട അഖിലേന്ത്യാ സെവൻസിൽ ആണ് ഇന്ന് മെഡിഗാഡ് അരീക്കോട് പരാജയം അറിഞ്ഞത്. ഇന്ന് നടന്ന പോരാട്ടത്തിൽ സോക്കർ ഷൊർണ്ണൂരിനെ നേരിട്ട മെഡിഗാഡ് മറുപടിയില്ലാത്ത ഒരു ഗോളിനാണ് പരാജയപ്പെട്ടത്. ഇന്നലെ സബാൻ കോട്ടക്കലിനോടും മെഡിഗാഡ് തോറ്റിരുന്നു.

നാളെ വെള്ളമുണ്ട അഖിലേന്ത്യാ സെവൻസിൽ ജവഹർ മാവൂർ ബെയ്സ് പെരുമ്പാവൂരിനെ നേരിടും.

Advertisement