ജയം തുടർന്ന് ലക്കി സോക്കർ ആലുവ, തളിപ്പറമ്പിൽ സെമിയിൽ

ലക്കി സോക്കർ ആലുവ അവരുടെ തുടർജയങ്ങൾ തുടരുകയാണ്. ഇന്നലെ ഒതുക്കുങ്ങലിൽ ഉയർത്തിയ ന്യൂകാസിൽ ലക്കി സോക്കർ ആലുവ ഇന്ന് ഇറങ്ങിയത് തളിപ്പറമ്പിന്റെ മൈതാനത്ത് ആയിരുന്നു. തളിപ്പറമ്പിൽ ക്വാർട്ടർ പോരാട്ടത്തിൽ അമിസാദ് സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തെ നേരിട്ട ലക്കി സോക്കർ ഇന്നും ജയം സ്വന്തമാക്കുക ആയിരുന്നു.

ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആയിരുന്നു ലക്കി സോക്കറിന്റെ വിജയം. ലക്കി സോക്കർ ആലുവയുടെ തുടർച്ചയായ എട്ടാം ജയമാണിത്. സീസൺ തുടക്കത്തിൽ എടത്തനാട്ടുകരയിൽ സൂപ്പറിനോടേറ്റ പരാജയത്തിന് മറുപടി കൂടിയായി ലക്കി സോക്കറിന്റെ ഇന്നത്തെ പ്രകടനം.

കൊണ്ടോട്ടി അഖിലേന്ത്യാ സെവൻസിൽ ഇന്ന് നടന്ന പോരാട്ടത്തിൽ എ വൈ സി ഉച്ചാരക്കടവ് ടൗൺ എഫ് സി തൃക്കരിപ്പൂരിനെ തോൽപ്പിച്ചു. പെനാൾട്ടി ഷൂട്ടൗട്ടിൽ ആയിരുന്നു എ വൈ സിയുടെ ജയം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ക്ലബ് ഫുട്ബോൾ കിരീടം ലക്കി സോക്കർ ആലുവയ്ക്ക്

ഒതുക്കുങ്ങലിൽ നടക്കുന്ന ക്ലബ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് സെവൻസിൽ ലക്കി സോക്കർ ആലുവയ്ക്ക് കിരീടം. ഇന്ന് നടന്ന ഫൈനൽ പോരാട്ടത്തിൽ സ്മാക്ക് മീഡിയ സബാൻ കോട്ടക്കലിനെ പരാജയപ്പെടുത്തിയാണ് ലക്കി സോക്കർ ആലുവ ക്ലബ് ഫുട്ബോൾ കിരീടം ഉയർത്തിയത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആയിരുന്നു ആലുവയുടെ ജയം.

ഇരുപാദങ്ങളിലായി നടന്ന സെമി ഫൈനലിൽ ശാസ്താ മെഡിക്കൽസ് തൃശൂരിനെ തോൽപ്പിച്ചാണ് ലക്കി സോക്കർ ഫൈനൽ ഉറപ്പിച്ചത്. 6-1 എന്ന സ്കോറിനായിരുന്നു ഇരുപാദങ്ങളിലുമായി ആലുവ ശാസ്തയെ തോൽപ്പിച്ചത്. ലക്കി സോക്കർ ആലുവയുടെ സീസണിലെ ആദ്യ കിരീടമാണ് ഇത്.

സ്മാക്ക് മീഡിയ സബാൻ കോട്ടക്കലിന് ഇത് സീസണിലെ രണ്ടാം ഫൈനൽ ആയിരു‌ന്നു. എന്നാൽ അത് രണ്ടാം കിരീടമായി മാറ്റാൻ സാധിച്ചില്ല. ഉഷാ എഫ് സി തൃശ്ശൂരിനെ തോൽപ്പിച്ചാണ് സബാൻ ഫൈനലിൽ എത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

കുട്ടന്റെ ഏക ഗോളിൽ റോയൽ ട്രാവൽസ് കോഴിക്കോടിന് ജയം

തുവ്വൂർ അഖിലേന്ത്യാ സെവൻസിൽ ഇന്ന് നടന്ന പോരാട്ടത്തിൽ റോയൽ ട്രാവൽസ് കോഴിക്കോടിന് ജയം. കോഴിക്കോടിന്റെ തന്നെ ശക്തികളായ കെ ആർ എസ് കോഴിക്കോടിനെയാണ് ഇന്ന് തുവ്വൂരിന്റെ മണ്ണിൽ റോയൽ ട്രാവൽസ് തോൽപ്പിച്ചത്. എതിരില്ലാത്ത ഒരു ഗോളിനാണ് റോയൽ ട്രാവൽസ് ജയിച്ചത്. കുട്ടനാണ് വിജയ ഗോൾ നേടിയത്.

എടക്കര അഖിലേന്ത്യാ സെവൻസിൽ ഉദയ അൽ മിൻഹാൽ വളാഞ്ചേരി മെഡിഗാഡ് അരീക്കോടിനെ തകർത്തു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു അൽ മിൻഹാലിന്റെ ജയം. സീസണിൽ ഇത് രണ്ടാം തവണയാണ് മെഡിഗാഡിനെ അൽ മിൻഹാൽ തോൽപ്പിക്കുന്നത്.

മഞ്ചേരി അഖിലേന്ത്യാ സെവൻസിന്റെ ഉദ്ഘാടന മത്സരത്തിൽ ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാട് ജവഹർ മാവൂരിനെ പരാജയപ്പെടുത്തി. ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ആയിരുന്നു ലിൻഷയുടെ ജയം. ഇത് അഞ്ചാം തവണയാണ് ഇരുടീമുകളും ഏറ്റുമുട്ടുന്നത് ഈ‌ സീസണിൽ. ജവഹറിനെതിരെ ലിൻഷയുടെ മൂന്നാം ജയമാണിത്.

മറ്റു മത്സര ഫലങ്ങൾ;

ഇരിക്കൂർ;

എഫ് സി തിരുവനന്തപുരം 0-0 ജയ തൃശ്ശൂർ (തിരുവനന്തപുരം ടോസിൽ ജയിച്ചു)

കുന്നംകുളം;

ജിംഖാന തൃശൂർ 0-4 സ്കൈ ബ്ലൂ

കൊണ്ടോട്ടി;

സബാൻ 1-3 എ വൈ സി

തളിപ്പറമ്പ്;

പറശ്ശിനി ബ്രദേഴ്സ് 3-0 ഹിറ്റാച്ചി

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ക്ലബ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ലക്കി സോക്കർ ആലുവ ഫൈനലിൽ

ഒതുക്കുങ്ങലിൽ നടക്കുന്ന ക്ലബ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് സെവൻസിൽ ലക്കി സോക്കർ ആലുവ ഫൈനൽ ഉറപ്പിച്ചു. ഇന്ന് നടന്ന രണ്ടാം പാദ സെമി ഫൈനലിലും ശാസ്താ മെഡിക്കൽസ് തൃശൂരിനെ തോൽപ്പിച്ചാണ് ലക്കി സോക്കർ ഫൈനൽ ഉറപ്പിച്ചത്. എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു ഇന്നത്തെ ജയം.

ആദ്യ പാദ സെമിയിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ലക്കി സോക്കർ വിജയിച്ചിരുന്നു. നാളെ നടക്കുന്ന ഫൈനലിൽ സ്മാക്ക് മീഡിയ സബാൻ കോട്ടക്കൽ ആണ് ലക്കി സോക്കറിന്റെ എതിരാളികൾ. ഉഷാ എഫ് സി തൃശ്ശൂരിനെ തോൽപ്പിച്ചാണ് സബാൻ ഫൈനലിൽ എത്തിയത്.

സബാൻ കോട്ടകലിന്റെ സീസണിലെ രണ്ടാം ഫൈനലാണിത്. കൊപ്പം അഖിലേന്ത്യാ സെവൻസിൽ കഴിഞ്ഞ ആഴ്ച സബാൻ കിരീടം ഉയർത്തിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സെവൻസ് റാങ്കിംഗ്; പുതുവർഷത്തിലും ലിൻഷ മണ്ണാർക്കാട് ഒന്നാമത് തുടരുന്നു

സെവൻസ് സീസൺ തുടങ്ങി രണ്ടാം മാസത്തെ റാങ്കിംഗ് പട്ടിക പുറത്ത് ഇറങ്ങിയപ്പോഴും ഒന്നാമത് ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാട് തന്നെ. കഴിഞ്ഞ സീസണിൽ റാങ്കിംഗ് പട്ടിക അടക്കിവാണ പല വമ്പൻ ടീമുകളെയും പിറകിലാക്കിയാണ് ഈ‌ സീസണിലെ ലിൻഷയുടെ കുതിപ്പ്.

31 മത്സരങ്ങളിൽ നിന്നായി 69 പോയന്റാണ് ഒന്നാം സ്ഥാനത്തുള്ള ലിൻഷാ മെഡിക്കൽസിന് ഉള്ളത്. ഒരു കിരീടവും ലിൻഷ ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്. എടത്തനാട്ടുകരയിലായിരുന്നു ലിൻഷയുടെ കിരീടം. 30 മത്സരങ്ങളിൽ 59 പോയന്റുമായി ഗ്രാന്റ് ഹൈപ്പർ കെ എഫ് സി കാളികാവാണ് റാങ്കിംഗിൽ രണ്ടാമതായുള്ളത്. 26 മത്സരങ്ങളിൽ നിന്നായി 56 പോയന്റുള്ള സ്മാക്ക് മീഡിയ സബാൻ കോട്ടക്കലാണ് മൂന്നാമത്.

കഴിഞ്ഞ സീസൺ ഉടനീളം റാങ്കിംഗ് അടക്കിവാണിരുന്ന അൽ മദീന ചെർപ്പുള്ളശ്ശേരി അഞ്ചാമതും മഞ്ചേരിയുടെ ശക്തികളായ ഫിഫാ മഞ്ചേരി എട്ടാമതുമാണ് ടേബിളിൽ. സോക്കർ സിറ്റിയും ഫാൻപോർട്ടും സംയുക്തമായാണ് സെവൻസ് റാങ്കിംഗ് ഒരുക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version