സെവൻസിന്റെ ലോകകപ്പ്, കൊയപ്പ കിരീടം റോയൽ ട്രാവൽസ് കോഴിക്കോട് സ്വന്തമാക്കി

സെവൻസിന്റെ ലോകകപ്പ് എന്ന് അറിയപ്പെടുന്ന കൊയപ്പ അഖിലേന്ത്യാ സെവൻസ് കിരീടം റോയൽ ട്രാവൽസ് കോഴിക്കോട് സ്വന്തമാക്കി. ഇന്ന് കൊടുവള്ളിയിൽ നടന്ന ഫൈനലിൽ സബാൻ കോട്ടക്കലിനെ തോൽപ്പിച്ച് ആണ് റോയൽ ട്രാവൽസ് കോഴിക്കോട് കിരീടം നേടിയത്.

ഇന്ന് നടന്ന ഫൈനലിൽ നിശ്ചിത സമയത്ത് കളി ഗോൾ രഹിതമായിരുന്നു. തുടർന്ന് നടന്ന പെനാൽറ്റി ഷൂട്ടൗട്ടിൽ റോയൽ ട്രാവൽസ് വിജയിക്കുക ആയിരുന്നു. സെമി ഫൈനലിൽ ഫിറ്റ്വെൽ കോഴിക്കോടിനെ തോൽപ്പിച്ച് ആയിരുന്നു റോയൽ ട്രാവൽസ് ഫൈനലിൽ എത്തിയത്. റോയൽ ട്രാവൽസിന്റെ സീസണിലെ ആദ്യ കിരീടമാണിത്.

ഫിഫ മഞ്ചേരിക്കും റോയൽ ട്രാവൽസിനും സെവൻസ് റാങ്കിംഗിലെ അവരുടെ ഏറ്റവും മോശം സീസൺ

അഖിലേന്ത്യാ സെവൻസ് ഫുട്ബോളിലെ വലിയ ടീമുകളായ ഫിഫ മഞ്ചേരി, റോയൽ ട്രാവൽസ് എന്നിവർക്ക് മറക്കാവുന്ന സീസണാണ് ഈ കടന്നു പോയത്. രണ്ടു ടീമുകളുടെയും സമീപ കാലത്തെ ഏറ്റവും മോശം സീസണുകളിൽ ഒന്നായിരുന്നു ഇത്. സെവൻസ് റാങ്കിംഗ് ആരംഭിച്ച ശേഷം രണ്ടു ടീമുകളുടെയും ഏറ്റവും മോശം സീസണുമാണ് ഈ കഴിഞ്ഞത്.

ഫിഫ മഞ്ചേരി ഈ സീസണിൽ ഫാൻപോർട്ട് സെവൻസ് റാങ്കിംഗിൽ 12ആം സ്ഥാനത്തും റോയൽ ട്രാവൽസ് കോഴിക്കോട് ഈ സെവൻസ് റാങ്കിംഗിൽ 10ആം സ്ഥാനത്തും ആണ് ഫിനിഷ് ചെയ്തത്. ഇരുടീമുകളുടെയും സെവൻസ് റാങ്കിംഗിലെ ഏറ്റവും മോശം ഫിനിഷ് ആണിത്. ഫിഫ ഈ സീസണിൽ ഒരു കിരീടവും റോയൽ ട്രാവൽസ് കോഴിക്കോട് രണ്ട് കിരീടവും നേടി.

കഴിഞ്ഞ സീസൺ ആയ 2022-23 സീസണിൽ ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്തത് ആയിരുന്നു റോയൽ ട്രാവൽസ് കോഴിക്കോടിന്റെ ഇതിനു മുമ്പുള്ള ഏറ്റവും മോശം സീസണിൽ. ആ സീസണിൽ ഒരു കിരീടം നേടാൻ പോലും റോയൽ ട്രാവൽസിന് ആയിരുന്നില്ല. അവിടെ നിന്ന് 2 കിരീടം ഈ സീസണിൽ നേടി എന്നത് അവർക്ക് ആശ്വാസമാകും. എന്നാലും മൊത്തത്തിലുള്ള പ്രകടനത്തിൽ അവർ ഇത്തവണ വീണ്ടും പിറകിലോട്ടാണ് പോയത്.

ഫിഫ മഞ്ചേരിക്ക് ആകട്ടെ ഈ സീസൺ ഉൾപ്പെടെ അവസാന മൂന്ന് സീസണുകളും നിരാശയുടേതായിരുന്നു. അവസാന രണ്ട് സീസണിലും ആറാമത് ഫിനിഷ് ചെയ്ത് ഫിഫ മഞ്ചേരി ഇത്തവണ 12 എന്ന റാങ്കിലേക്ക് കൂപ്പുകുത്തി. ആറാം സ്ഥാനത്തിനു താഴെ ഫിഫ ഒരു റാങ്കിംഗിൽ ഫിനിഷ് ചെയ്യുന്നത് ഇതാദ്യമാാണ്. ഒരു കിരീടം നേടാൻ ആയി എന്നത് മാത്രമാകും ഫിഫയുടെ ഈ സീസണിലെ ആശ്വാസം.

ഫിഫയും റോയൽ ട്രാവൽസും മാത്രമല്ല അൽ മദീനയ്ക്കും ഇത് അത്ര നല്ല സീസൺ ആയിരുന്നില്ല. ഒരു കിരീടം പോലും അവർക്ക് നേടാൻ ആയില്ല. എങ്കിലും ആദ്യ 10ന് ഉള്ളിൽ ഫിനിഷ് ചെയ്യാൻ അവർക്ക് ആയി. അൽ മദീന, ഫിഫ മഞ്ചേരി, റോയൽ ട്രാവൽസ് ഇവരിൽ ഒരു ക്ലബ് പോലും റാങ്കിംഗിൽ ആദ്യ മൂന്നിൽ എത്താത്ത ആദ്യ സീസണുമാണിത്. സെവൻസിലെ വമ്പന്മാർ അടുത്ത സീസണിൽ ഫോമിലേക്ക് തിരികെയെത്തും എന്ന പ്രതീക്ഷയിലാണ് സെവൻസ് ആരാധകർ.

2023-24 സെവൻസ് സീസണിലെ ഫൈനൽ റാങ്കിംഗ് അടുത്ത ദിവസം ഔദ്യോഗികമായി പുറത്തുവിടും. മിഴുവൻ ടീമുകളുടെയും ഈ കഴിഞ്ഞ സീസണിലെ പ്രകടനത്തിന്റെ സമ്പൂർണ്ണ വിവരം ഈ റാങ്ക്ലിസ്റ്റിൽ ഉണ്ടാകും.

റോയൽ ട്രാവൽസിനെ തോൽപ്പിച്ച് ജിംഖാന തൃശ്ശൂർ കൊയപ്പ സെമിയിൽ

കൊയപ്പ സെവൻസ് ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ റോയൽ ട്രാവലിനെ പരാജയപ്പെടുത്തി കൊണ്ട് ജിംഖാന തൃശൂർ സെമിയിലേക്ക് മുന്നേറി. 43-ാം മിനിറ്റിൽ ആൽഫ്രഡ് നൽകിയ അസിസ്റ്റിൽ നിന്ന് സൽമാൻ ആണ് കളിയിലെ ഏക ഗോൾ നേടിയത്.

ഈ വിജയം ജിംഖാനെ സെവൻസിന്റെ ലോകകപ്പ് എന്ന അറിയപ്പെടുന്ന കൊയപ്പ സെവൻസ് കിരീടത്തിലേക്ക് അടുപ്പിച്ചു. ഇന്നത്തെ ജയം ജിംഖാനയുടെ തുടർച്ചയായ ആറാം വിജയമാണ്. കൊയപ്പയിൽ നാളെ നടക്കുന്ന ക്വാർട്ടറിൽ യുണൈറ്റഡ് എഫ്‌സി നെല്ലിക്കുത്തും സ്കൈ ബ്ലൂ എടപ്പാളും തമ്മിൽ ഏറ്റുമുട്ടും. ക്വാർട്ടർ ഫൈനൽ മത്സരത്തിലെ വിജയിയെയാണ് സെമിയിൽ അവർ നേരിടുക.

വീണ്ടും അൽ മദീനയെ തോൽപ്പിച്ച് റോയൽ ട്രാവൽസ്

എടത്തനാട്ടുകര സെവൻസ് ടൂർണമെന്റിൽ റോയൽ ട്രാവൽസ് കോഴിക്കോടും അൽ മദീന ചെർപ്പുളശ്ശേരിയും തമ്മിൽ ഒരു വാശിയേറിയ മത്സരമാണ് കാണാൻ ആയത്. ആദ്യ പകുതി ഗോൾ രഹിതമായിരുന്നു എങ്കിലും റോയൽ ട്രാവൽസ് മത്സരം 1-0ന് വിജയിച്ചു. രണ്ടാം പകുതിയിൽ അഡെബയോർ നേടിയ ഏക ഗോൾ ആണ് റോയൽ ട്രാവൽസിന് വിജയം ഉറപ്പിച്ചു കൊടുത്തത്‌.

നേരത്തെ കൽപകഞ്ചേരി സെവൻസിലും റോയൽ ട്രാവൽസ് അൽ മദീനയെ പരാജയപ്പെടുത്തിയിരുന്നു. അന്ന് 4-0 എന്നായിരുന്നു സ്കോർ. നാളെ എടത്തനാട്ടുകര സെവൻസ് ടൂർണമെന്റിൽ മത്സരം ഉണ്ടാകില്ല.

ആഷിഖ് ഉസ്മാന്റെ ബാക്ക് ഫ്ലിക്കും അഡെബയോറിന്റെ കബളിപ്പിച്ച ഫ്രീകിക്കും, റോയൽ ട്രാവൽസിന് വിജയം

അൽ അസ്ഹർ അഖിലേന്ത്യാ സെവൻസിൽ റോയൽ ട്രാവൽസ് കോഴിക്കോടും അഭിലാഷ് കുപ്പൂത്തും തമ്മിൽ ഇന്ന് ആവേശകരമായ മത്സരമാണ് നടന്നത്. റോയൽ ട്രാവൽസ് കോഴിക്കോട് ആദ്യ പകുതിയിൽ മികച്ച നീക്കങ്ങളുമായി ആധിപത്യം പുലർത്തി. ആദ്യ പകുതിയിൽ തന്നെ റാഷിദിന്റെ ക്രോസിൽ നിന്ന് ഉസ്മാൻ ആഷിഖ് മികച്ചൊരു ബാക്ക് ഫ്ലിക്കിലൂടെ ഓപ്പണിംഗ് ഗോൾ നേടി. ഈ ഗോളിൽ റോയൽ ട്രാവൽസ് ആദ്യ പകുതി 1-0ന് അവസാനിപ്പിച്ചു.

രണ്ടാം പകുതിയിൽ 45-ാം മിനിറ്റിൽ അഡബയോറിന്റെ മികച്ച ഫ്രീകിക്കിൽ നിന്ന് റോയൽ ട്രാവൽസ് ലീഡ് ഇരട്ടിയാക്കി. അഭിലാഷ് കുപ്പൂത്തിന്റെ ഗോൾ കീപ്പർ ആസ്ഗിഖ് ഉസ്മാൻ ആകും ഫ്രീകിക്ക് എടുക്കുക എന്ന് കരുതി ഗ്ലോവ് ശരിയാക്കുന്നതിന് ഇടയിൽ അഡെബയോർ കിക്ക് എടുക്കുകയും ഗോൾ കണ്ടെത്തുകയും ചെയ്യുകയായിരുന്നു. 2-0.

2 ഗോളിന് പിറകിൽ ആയിട്ടും അഭിലാഷ് പൊരുതി. അഭിലാഷ് കുപ്പൂത്ത് 56-ാം മിനിറ്റിൽ ഒരു ഗോൾ മടക്കി, സ്‌കോർ 2-1 ആക്കി. കളിയുടെ ശേഷിക്കുന്ന മിനിറ്റുകളിൽ അഭിലാഷ് കുപ്പൂത്തിന് സമനില ഗോൾ കണ്ടെത്താൻ കഴിയാതെ വന്നതോടെ മത്സരം 2-1ന് റോയൽ ട്രാവൽസ് കോഴിക്കോട് വിജയിച്ചു.

സെവൻസിൽ ഇന്ന് സീസണിലെ ആദ്യ ഫൈനൽ, റോയൽ ട്രാവൽസും ലക്കി സോക്കറും നേർക്കുനേർ

അഖിലേന്ത്യാ സെവൻസ് സീസണിലെ ആദ്യ ഫൈനൽ ഇന്ന് പെരിന്തൽമണ്ണ കാദറലി ടൂർണമെന്റിൽ നടക്കും. പെരിന്തൽമണ്ണ അഖിലേന്ത്യാ സെവൻസിൽ ഫൈനലിൽ റോയൽ ട്രാവൽസ് കോഴിക്കോടും ലക്കി സോക്കർ കോട്ടപ്പുറവും ആണ് നേർക്കുനേർ വരുന്നത്. ഫിഫാ മഞ്ചേരിയെ തോൽപ്പിച്ച് ആണ് ലക്കി സോക്കർ ആലുവ ഫൈനലിൽ എത്തിയത്. എ വൈ സി ഉച്ചാരക്കടവ്, ഫ്രണ്ട്സ് മമ്പാട് എന്നിവരെയും ലക്കി സോക്കർ കാദറലി ടൂർണമെന്റിൽ പരാജയപ്പെടുത്തിയിരുന്നു.

അൽ മദീനയെ തോൽപ്പിച്ച് ആണ് റോയൽ ട്രാവൽസ് കോഴിക്കോട് ഫൈനലിൽ എത്തിയത്. യുണൈറ്റഡ് എഫ് സി നെല്ലികുത്ത്, ജയ തൃശ്ശൂർ, സബാൻ കോട്ടക്കൽ എന്നിവരെയും റോയൽ ട്രാവൽസ് പെരിന്തൽമണ്ണ ടൂർണമെന്റിൽ തോൽപ്പിച്ചു. ഇന്ന് രാത്രി 8.30നാകും ഫൈനൽ നടക്കുക

പെരിന്തൽമണ്ണ സെവൻസ് അൽ മദീനയെ മറികടന്ന് റോയൽ ട്രാവൽസ് ഫൈനലിൽ

പെരിന്തൽമണ്ണ ഖാദറലി അഖിലേന്ത്യാ സെവൻസിൽ റോയൽ ട്രാവൽസ് ഫൈനൽ ഉറപ്പിച്ചു. സീസണിലെ ആദ്യ ഫൈനലിസ്റ്റ് ആയി റോയൽ ട്രാവൽസ് മാറി. ഇന്ന് നടന്ന രണ്ടാം പാദ സെമിയിൽ അൽ മദീനയുമായി ഗോൾ രഹിത സമനില വഴങ്ങിയതോടെയാണ് റോയൽ ട്രാവൽസ് ഫൈനൽ ഉറപ്പിച്ചത്‌. ആദ്യ പാദ സെമിയിൽ അൽ മദീനയെ ആണ് റോയൽ ട്രാവൽസ് പരാജയപ്പെടുത്തിയിരുന്നു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു റോയൽ ട്രാവൽസിന്റെ ആദ്യ പാദത്തിലെ വിജയം.

രണ്ടാം സെമിയിൽ ഫിഫാ മഞ്ചേരി ലക്കി സോക്കർ ആലുവയെ നേരിടും. ഈ സെമിയുടെ രണ്ട് പാദങ്ങളും നടക്കാൻ ബാക്കിയാണ്.

അരീക്കോട് സെവൻസ്; ഉസ്മാൻ ആഷിഖ് തിളങ്ങി, റോയൽ ട്രാവൽസ് വിജയം തുടരുന്നു

അരീക്കോട് അഖിലേന്ത്യാ സെവൻസിൽ റോയൽ ട്രാവൽസിന് വിജയം. ഇന്നലെ അഞ്ചു ഗോളുകൾക്ക് വിജയിച്ച റോയൽ ട്രാവൽസ് ഇന്ന് ജിംഖാന തൃശ്ശൂരിനെ ആണ് പരാജയപ്പെടുത്തിയത്. അരീക്കോട് സെവൻസിന്റെ മൂന്നാം ദിവസം നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു റോയൽ ട്രാവൽസിന്റെ വിജയം. ഈ സീസണിൽ കളിച്ച നാലു മത്സരങ്ങളിൽ നിന്നായി 15 ഗോളുകൾ റോയൽ ട്രാവൽസ് കോഴിക്കോട് നേടിയിട്ടുണ്ട്. നാലു മത്സരങ്ങളും അവർ വിജയിക്കുകയും ചെയ്തു.

നാളെ അരീക്കോട് സെവൻസിൽ ഫിറ്റ്വെൽ കോഴിക്കോട് ഉഷാ തൃശ്ശൂരിനെ നേരിടും.

ഫ്രണ്ട്സ് മമ്പാട് റോയൽ ട്രാവൽസിനെ വീണ്ടും പരാജയപ്പെടുത്തി

കോട്ടക്കൽ അഖിലേന്ത്യാ സെവൻസിൽ റോയൽ ട്രാവൽസ് കോഴിക്കോട് പരാജയപ്പെട്ടു. ഫ്രണ്ട്സ് മമ്പാടിനെ നേരിട്ട റോയൽ ട്രാവൽസ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് പരാജയപ്പെട്ടത്. റോയൽ ട്രാവൽസിനെതിരെ ഫ്രണ്ട്സ് മമ്പാടിന്റെ സീസണിലെ മൂന്നാം ജയമാണിത്. സീസണിൽ ഇതുവരെ അഞ്ചു തവണ ഇരുടീമുകളും ഏറ്റുമുട്ടി. രണ്ട് തവണ ബ്ലാക്ക് വിജയിച്ചു.

കെ എഫ് സി കാളികാവും ഇന്നലെ പരാജയം രുചിച്ചു. മങ്കട അഖിലേന്ത്യാ സെവൻസിൽ എ വൈ സി ഉച്ചാരക്കടവിനെതിരെ ഇറങ്ങിയ കാളികാവ് എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് പരാജയപ്പെട്ടത്. ഇതിനു മുമ്പ് എടപ്പാലിൽ ഇരുടീമുകളും നേർക്കുനേർ വന്നപ്പോൾ ജയം കെ എഫ് സിക്കായിരുന്നു. ആ കണക്ക് വീട്ടൽ കൂടിയായി എ വൈ സിക്ക് ഇന്നലെ.

ചെറുവത്തൂർ അഖിലേന്ത്യാ സെവൻസിൽ ഇന്നലെ നടന്ന മത്സരത്തിൽ ഷൂട്ടേഴ്സ് പടന്ന ടോസിൽ കെ ആർ എസ് കോഴിക്കോടിനെ തോൽപ്പിച്ചു. നിശ്ചിത സമയത്ത് 3-3 എന്ന നിലയിലായിരുന്നു സ്കോർ. പെനാൽട്ടി ഷൂട്ടൗട്ടിലും തുല്യത പാലിച്ചപ്പോൾ കളി ടോസിൽ എത്തുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version