2020ന് ശേഷം ആദ്യമായി ഫിഫാ മഞ്ചേരി സെവൻസ് റാങ്കിംഗിൽ ഒന്നാമത്

ഫാൻപോർട്ട് അവതരിപ്പിക്കുന്ന അഖിലേന്ത്യാ സെവൻസ് റാങ്കിംഗ്, 2024-25 സീസൺ ഏപ്രിൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഏപ്രിൽ 30 വരെയുള്ള കളികൾ ഉൾപ്പെടുത്തിയുള്ള ലിസ്റ്റിൽ ഫിഫ മഞ്ചേരി ആണ് ഒന്നാമത് നിൽക്കുന്നത്. 2020ന് ശേഷം ഇതാദ്യമായാണ് ഫിഫാ മഞ്ചേരി സെവൻസ് റാങ്കിംഗിൽ ഒന്നാമത് നിൽക്കുന്നത്. ഈ സീസണിൽ തുടക്കം മുതൽ ഒന്നാമത് നിന്നിരുന്ന ലിൻഷ മണ്ണാർക്കാടിനെ പിറകിലാക്കിയാണ് ഫിഫ ഒന്നാമത് എത്തിയത്.

ഈ സീസണിൽ തർപ്പൻ പ്രകടനം കാഴ്ചവെക്കുന്ന ഫിഫ മഞ്ചേരി ഇതുവരെ 7 കിരീടങ്ങൾ നേടിയിട്ടുണ്ട്. ആകെ 8 ഫൈനലുകളും കളിച്ചു. ഈ സീസണിൽ ഏറ്റവും കൂടുതൽ കിരീടം നേടിയ ടീം അവർ തന്നെയാണ്.

ഇതുവരെ 96 മത്സരങ്ങൾ കളിച്ച ഫിഫ മഞ്ചേരി 65 വിജയവും 5 സമനിലയും 26 പരാജയവുമായി 200 പോയിന്റിൽ നിൽക്കുകയാണ്. 186 പോയിന്റുമായി സൂപ്പർ സ്റ്റുഡിയോ മലപ്പുറം രണ്ടാം സ്ഥാനത്തുണ്ട്. സൂപ്പർ സ്റ്റുഡിയോ 4 കിരീടങ്ങൾ നേടിയിട്ടുണ്ട്. 184 പോയിന്റുള്ള അൽ മദീന മൂന്നാം സ്ഥാനത്തും നിൽക്കുന്നു. അൽ മദീന 2 കിരീടങ്ങൾ നേടി.

സബാൻ കോട്ടക്കൽ നാലാം സ്ഥാനത്തും ഇതുവരെ ഒന്നാമത് ഉണ്ടായിരുന്ന ലിൻഷ അഞ്ചാം സ്ഥാനത്തുമാണ്.

റാങ്കിംഗ്:

മാഹി അഖിലേന്ത്യാ സെവൻസിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറം ചാമ്പ്യൻസ്

മാഹി അഖിലേന്ത്യാ സെവൻസിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറം കിരീടം നേടി. ഇന്ന് നടന്ന ഫൈനലിൽ ഹണ്ടേഴ്സ് കൂത്തുപറമ്പിനെ തോൽപ്പിച്ചാണ് സൂപ്പർ സ്റ്റുഡിയോ മലപ്പുറം കിരീടം നേടിയത്. സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന്റെ സീസണിലെ രണ്ടാം കിരീടമാണിത്. ഇന്ന് നിശ്ചിത സമയത്ത് 1-1 എന്നായിരുന്നു സ്കോർ. അവസാനം പെനാൾട്ടി ഷൂട്ടൗട്ടിലാണ് സൂപ്പർ സ്റ്റുഡിയോ ഹണ്ടേഴ്സ് കൂത്തുപറമ്പിനെ മറികടന്നത്.

സെമി ഫൈനലിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറം കഴിഞ്ഞ ദിവസം ടൗൺ സ്പോർട്സ് ക്ലബിനെ മറികടന്നിരുന്നു. നേരത്തെ ആദ്യ റൗണ്ടുകളിൽ സൂപ്പർ സ്റ്റുഡിയോ മെഡിഗാഡ് അരീക്കോടിനെയും എഫ് സി ഇരിക്കൂറിനെയും മാഹിയിൽ തോൽപ്പിച്ചിരുന്നു. ഈ സീസണിൽ എടത്തനാട്ടുകര അഖിലേന്ത്യാ സെവൻസിലും സൂപ്പർ സ്റ്റുഡിയോ കിരീടം നേടിയിരുന്നു.

വളപട്ടണം സെവൻസിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറം ഫൈനലിൽ

അഖിലേന്ത്യാ സെവൻസിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറം ഒരു ഗ്രൗണ്ടിൽ കൂടെ ഫൈനലിൽ. ഇന്ന് വളപട്ടണം സെവൻസിന്റെ സെമി ഫൈനലിൽ മെഡിഗാഡ് അരീക്കോടിനെ പരാജയപ്പെടുത്തി ആണ് സൂപ്പർ സ്റ്റുഡിയോ ഫൈനലിലേക്ക് മുന്നേറിയത്. മറുപടിയില്ലാത്ത ഒരൊറ്റ ഗോളിനായി സൂപ്പർ സ്റ്റുഡിയോയുടെ ഫൈനൽ പ്രവേശനം. ഇത് സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന്റെ ഈ സീസണിലെ ഏഴാം ഫൈനൽ ആണ്.

ഈ സീസണിൽ ഇതിനു മുമ്പ് കളിച്ച് ആറ് ഫൈനലുകളിലും സൂപ്പർ സ്റ്റുഡിയോ കിരീടം നേടിയിരുന്നു. ഈ സീസൺ അഖിലേന്ത്യാ സെവൻസിൽ ഏറ്റവും കൂടുതൽ കിരീടം നേടിയതും സൂപ്പർ സ്റ്റുഡിയോ തന്നെയാണ്. നാളെ വളപട്ടണം സെവൻസിൽ മത്സരമില്ല. ബെയ്സ് പെരുമ്പാവൂരിനെ ആകും സൂപ്പർ സ്റ്റുഡിയോ ഫൈനലിൽ നേരിടുക. ഇന്നലെ റോയൽ ട്രാവൽസിനെ തോൽപ്പിച്ച് കൊണ്ട് ബെയ്സ് പെരുമ്പാവൂർ ഫൈനൽ ഉറപ്പിച്ചിരുന്നു.

പാണ്ടിക്കാട് സൂപ്പറിനെ മറികടന്ന് അൽ മദീന ഫൈനലിൽ

പാണ്ടിക്കാട് സെവൻസ് ടൂർണമെന്റിലെ ആവേശകരമായ സെമി ഫൈനലിൽ സൂപ്പർ സ്റ്റുഡിയോയെ മറികടന്ന് അൽ മദീന ചെർപ്പുളശ്ശേരി ഫൈനലിൽ. ഇന്ന് രണ്ടാം പാദ സെമി ഫൈനലിൽ സൂപ്പർ സ്റ്റുഡിയോ വിജയിച്ചു എങ്കിലും ആദ്യ പാദത്തിലെ ഫലം അൽ മദീനയെ രക്ഷിച്ചു. ഇന്ന് ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു സൂപ്പറിന്റെ വിജയം. രണ്ട് ടീമുകളും ഒരോ സെമി പാദം വിജയിച്ചതോടെ ആര് ഫൈനലിൽ എന്ന് തീരുമാനിക്കാനായി പെനാൾട്ടി ഷൂട്ടൗട്ട് നടത്തി. ഷൂട്ടൗട്ടിലും ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്നു. തുടർന്ന് ടോസ് നടത്തി. ടോസിൽ ഭാഗ്യം അൽ മദീനക്ക് ഒപ്പം നിന്നു.

ആദ്യ പാദത്തിൽ അൽ മദീന സൂപ്പർ സ്റ്റുഡിയോയ്‌ക്കെതിരെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു വിജയിച്ചത്. ഈ സീസണിൽ ഇരുടീമുകളും ആറ് തവണ മുഖാമുഖം വന്നിട്ടുണ്ട്, നാലു മത്സരങ്ങളിൽ സൂപ്പർ സ്റ്റുഡിയോയും രണ്ടെണ്ണം അൽ മദീനയും വിജയിച്ചു. നാളെ പാണ്ടിക്കാട് ഫൈനലിൽ അൽ മദീനയും റിയൽ എഫ് സി തെന്നലയും ഏറ്റുമുട്ടും.

എടപ്പാൾ സെവൻസിൽ ഇന്ന് സൂപ്പർ സ്റ്റുഡിയോയും അൽ മദീനയും നേർക്കുനേർ

അൽ മദീന ചെർപ്പുളശ്ശേരിയും സൂപ്പർ സ്റ്റുഡിയോ മലപ്പുറവും തമ്മിലുള്ള ആവേശകരമായ മത്സരമാണ് ഇന്ന് എടപ്പാൾ അഖിലേന്ത്യാ സെവൻസ് ഫൈനലിൽ കാണാൻ പോകുന്നത്. സെമിഫൈനലിൽ ടൗൺ ടീം അരീക്കോടിനെ പരാജയപ്പെടുത്തിയാണ് സൂപ്പർ സ്റ്റുഡിയോ ഫൈനലിലേക്ക് വരുന്നത്. ഒരു വിവാദ മത്സരം ആയിരുന്നു സെമിയിലേത്. സൂപ്പറിന് അനുകൂലമായ ഒരു ഓഫ്സൈഡ് വിധി വലിയ വിവാദമായിരുന്നു. ഈ സീസണിൽ അവർ കളിച്ച നാല് ഫൈനലുകളിലും വിജയിച്ച സൂപ്പർ സ്റ്റുഡിയോ വിവാദങ്ങൾ പ്രകടനങ്ങൾ കൊണ്ട് മറക്കാൻ ആകും ശ്രമിക്കുക.

മറുവശത്ത് അൽ മദീന സെമിയിൽ ലിൻഷാ മെഡിക്കൽ ടീമിനെ പരാജയപ്പെടുത്തി ആണ് ഫൈനലിൽ സ്ഥാനം ഉറപ്പിച്ചത്. ഈ സീസണിലെ മൂന്നാം കിരീടം ഉറപ്പിക്കാനാണ് അവർ ശ്രമിക്കുന്നത്, കൂടാതെ നേരത്തെ മണ്ണാർക്കാട് സെവൻസ് ടൂർണമെന്റിന്റെ ഫൈനലിൽ സൂപ്പർ സ്റ്റുഡിയോയോട് തോറ്റതിന് പ്രതികാരം ചെയ്യാനും മദീന ശ്രമിക്കും. അൽ മദീനയെ തകർത്ത് സൂപ്പർ സ്റ്റുഡിയോ കിരീടം ചൂടിയ മണ്ണാർക്കാട് സെവൻസ് ഫൈനലിന്റെ പുനരാവിഷ്‌കാരമാകും ഈ മത്സരം.

എടപ്പാളിൽ അൽ മദീനയെ തോല്പ്പിച്ച് സൂപ്പർ സ്റ്റുഡിയോ സെമി ഫൈനലിൽ

എടപ്പാൾ അഖിലേന്ത്യാ സെവൻസിൽ മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരിയെ തോൽപ്പിച്ച് സൂപ്പർ സ്റ്റുഡിയോ മലപ്പുറം സെമിയിലേക്ക് കടന്നു. ഇന്നലെ നടന്ന ക്വാർട്ടർ ഫൈനലിൽ പെനാൾട്ടി ഷൂട്ടൗട്ടിലാണ് സൂപ്പർ സ്റ്റുഡിയോ അൽ മദീനയെ തോല്പ്പിച്ചത്. നിശ്ചിത സമയത്ത് 1-1 എന്നായിരുന്നു സ്കോർ. പെനാൾട്ടി ഷൂട്ടൗട്ടിൽ ഒരു കിക്ക് മദീനയ്ക്ക് പിഴക്കുകയായിരുന്നു.

മാവൂർ അഖിലേന്ത്യാ സെവൻസിൽ നടന്ന മത്സരത്തിൽ സ്മാക്ക് മീഡിയ സബാൻ കോട്ടക്കൽ അൽ ശബാബ് തൃപ്പനച്ചിയെ തോൽപ്പിച്ചു. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് സബാൻ വിജയിച്ചത്. സീസണിൽ ഇത് മൂന്നാം തവണയാണ് സബാന്റെ കയ്യിൽ നിന്ന് അൽ ശബാബ് പരാജയം ഏറ്റുവാങ്ങുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

വളപ്പട്ടണത്ത് സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തെ ജവഹർ മാവൂർ പെനാൾട്ടിയിൽ വീഴ്ത്തി

വളപട്ടണം അഖിലേന്ത്യാ സെവൻസിൽ ജവഹർ മാവൂർ അടുത്ത റൗണ്ടിലേക്ക് കടന്നു. ഇന്നലെ നടന്ന ആവേശ പോരാട്ടത്തിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തെ ആണ് ജവഹർ തോൽപ്പിച്ചത്. പെനാൾട്ടി ഷൂട്ടൗട്ടിൽ ആയിരുന്നു ജവഹറിന്റെ ജയം. നിശ്ചിത സമയത്ത് 1-1 എന്ന നിലയിലായിരുന്നു മത്സരം. പരാജയമറിയാത്ത ജവഹർ മാവൂരിന്റെ തുടർച്ചയായ നാലാം മത്സരമാണിത്.


വാണിയമ്പലം അഖിലേന്ത്യാ സെവൻസിൽ ലിൻഷാ മണ്ണാർക്കാട് എ വൈ സി ഉച്ചാരക്കടവിനെ തകർത്തു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ലിൻഷയുടെ ജയം. ലിൻഷയ്ക്കായി അബുലയി ഗോളുമായി തിളങ്ങി.

മാവൂർ അഖിലേന്ത്യാ സെവൻസിൽ റോയൽ ട്രാവൽസ് ഫ്രണ്ട്സ് മമ്പാടിനെതിരെ വമ്പൻ ജയം സ്വന്തമാക്കി. രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കായിരുന്നു റോയൽ ട്രാവൽസ് കോഴിക്കോടിന്റെ ജയം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version