സെവൻസ് റാങ്കിംഗ്; ഫിഫാ മഞ്ചേരിയെ മറികടന്ന് സൂപ്പർ സ്റ്റുഡിയോ ഒന്നാമത്

ഫാൻപോർട്ട് അവതരിപ്പിക്കുന്ന അഖിലേന്ത്യാ സെവൻസ് റാങ്കിംഗ്, 2024-25 സീസൺ ഫൈജൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. സീസൺ മഴ കാരണം അവസാനിപ്പിച്ചതിനാൽ ജൂൺ 9 വരെയുള്ള കളികൾ ഉൾപ്പെടുത്തിയുള്ള ലിസ്റ്റിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറം ആണ് ഒന്നാമത് നിൽക്കുന്നത്. അവസാന മാസം വരെ ഒന്നാമത് നിന്നിരുന്ന ഫിഫാ മഞ്ചേരിയെ പിറകിലാക്കിയാണ് സൂപ്പർ സ്റ്റുഡിയോ മലപ്പുറം ഒന്നാമത് എത്തിയത്.

ഈ സീസണിൽ തർപ്പൻ പ്രകടനം കാഴ്ചവെച്ച സൂപ്പർ സ്റ്റുഡിയോ 6 കിരീടങ്ങൾ നേടിയിട്ടുണ്ട്. ആകെ 12 ഫൈനലുകളും കളിച്ചു. എന്ന ഈ സീസണിൽ ഏറ്റവും കൂടുതൽ കിരീടം നേടിയ ടീം സൂപ്പർ സ്റ്റുഡിയോ അല്ല, അത് ഫിഫാ മഞ്ചേരിയാണ്.

സീസണിൽ 117 മത്സരങ്ങൾ കളിച്ച സൂപ്പർ സ്റ്റുഡിയോ 76 വിജയവും 10 സമനിലയും 31 പരാജയവുമായി 238 പോയിന്റ് നേടി. 229 പോയിന്റുമായി ഫിഫാ മഞ്ചേരി രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ഫിഫാ മഞ്ചേരി ആകെ 10 ഫൈനലുകൾ കളിക്കുകയും അതിൽ 9 കിരീടങ്ങൾ നേടുകയും ചെയ്തു. 197 പോയിന്റു വീതമുള്ള എസ്സ ബെയ്സ് പെരുമ്പാവൂരും, അൽ മദീനയും സബാൻ കോട്ടക്കലും മൂന്ന് മുതൽ അഞ്ച് വരെയുള്ള സ്ഥാനങ്ങളിൽ നിൽക്കുന്നു‌. ഗോൾ ഡിഫറൻസ് ആണ് ഇവരെ വേർതിരിക്കുന്നത്.

റാങ്കിംഗ്:

മങ്കടയിൽ സൂപ്പർ സ്റ്റുഡിയോയെ തോൽപ്പിച്ച് ലിൻഷ മണ്ണാർക്കാട് കിരീടം നേടി

അഖിലേന്ത്യാ സെവൻസ് 2024-25 സീസണിൽ ലിൻഷ മണ്ണാർക്കാടിന് രണ്ടാം കിരീടം. ഇന്ന് മങ്കടയിൽ നടന്ന ഫൈനൽ മത്സരത്തിൽ ലിൻഷ മണ്ണാർക്കാട് സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തെ ആണ് പരാജയപ്പെടുത്തിയത്. 7 ഗോളുകൾ പിറന്ന മങ്കടയിലെ ഫൈനൽ പോരാട്ടത്തിൽ രണ്ടിനെതിരെ 5 ഗോളുകൾക്ക് ആയിരുന്നു ലിൻഷ മണ്ണാർക്കാടിന്റെ വിജയം.

ലിൻഷ മണ്ണാർക്കാട് നേരത്തെ ചെർപ്പുളശ്ശേരി അഖിലേന്ത്യാ സെവൻസിലും കിരീടം നേടിയിരുന്നു. മങ്കട അഖിലേന്ത്യാ സെവൻസിൽ സെമി ഫൈനലിൽ അഭിലാഷ് കുപ്പൂത്തിനെ മറികടന്നാണ് ലിൻഷാ മണ്ണാർക്കാട് ഫൈനലിൽ എത്തിയത്. മങ്കടയിലെ മുൻ റൗണ്ടുകളിൽ അൽ മദീനയെയും റിയൽ എഫ് സി തെന്നലയെയും ലിൻഷാ മണ്ണാർക്കാട് പരാജയപ്പെടുത്തിയിരുന്നു.

ക്രൂരമായ ഫൗൾ! സൂപ്പർ സ്റ്റുഡിയോ മലപ്പുറം താരം സാമുവലിനെ നാട്ടിലേക്ക് തിരിച്ചയക്കും, ഈ സീസണിൽ കളിക്കില്ല

സൂപ്പർ സ്റ്റുഡിയോ മലപ്പുറം താരം സാമുവലിനെ ക്ലബ് നാട്ടിലേക്ക് തിരിച്ചയക്കും എന്ന് അസോസിയേഷൻ ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. കഴിഞ്ഞ ദിവസം എടത്തനാട്ടുകര അഖിലേന്ത്യാ സെവൻസിൽ നടന്ന മത്സരത്തിൽ ഉദയ പറമ്പിൽ പീടിക താരത്തിനെതിരെ ഒരു പ്രകോപനവും ഇല്ലാതെ നടത്തിയ ഫൗൾ വലിയ ചർച്ചയായ സാഹചര്യത്തിലാണ് നടപടി.

വീണു കിടക്കുക ആയിരുന്ന ഉദയ പറമ്പിൽ പീടിക താരത്തിനെ ബൂട്ടു കൊണ്ട് നെഞ്ചിൽ ചവിട്ടിയാണ് സാമുവൽ കടന്നു പോയത്. ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയും ഒപ്പം ഫുട്ബോൾ പ്രേമികൾ താരത്തിനെതിരെ നടപടിക്ക് ആയി ശബ്ദം ഉയർത്തുകയും ചെയ്തതോടെയാണ് നടപടി വന്നത്.

ഔദ്യോഗിക പ്രസ്താവനയുടെ പൂർണ്ണ രൂപം;

സ്നേഹം നിറഞ്ഞ ഓണേഴ്സ് അസിസ്റ്റന്റ് മാനേജേഴ്സ് സുഹൃത്തുക്കളെ,

10-12-2024നു എടത്തനാട്ടുകര SFA ടൂർണ്ണമെന്റിൽ വച്ച് സൂപ്പർ സ്റ്റുഡിയോ ഉദയാ പറമ്പിൽ പീടിക മത്സരത്തിൽ സൂപ്പർ സ്റ്റുഡിയോ ടീം 2-ാം ഗോൾ അടിച്ച് ജയിച്ച് നിൽക്കുന്ന സമയത്ത് ഗ്രൗണ്ടിൽ വീണു കിടക്കുകയായിരുന്ന ഉദയയുടെ കളിക്കാരന്റ മേൽ ബൂട്ടിട്ട കാൽ കൊണ്ട് നെഞ്ചത്ത് ചവിട്ടിയ സൂപ്പറിന്റെ വിദേശ താരമായ സാമുവൽ എന്ന കളിക്കാരൻ മനുഷ്യത്വ പരമല്ലാത്ത നീചമായ പ്രവർത്തി ചെയ്തതായി ബോധ്യപ്പെട്ടിരിക്കുന്നു, ഇത്തരം അക്രമണ കാരികളായ കളിക്കാരെ സംഘടനയ്ക്ക് വെച്ചുപൊറുപ്പിക്കാൻ ഒരിക്കലും സാധിക്കുകയില്ല
ആയതിനാൽ ഈ കളിക്കാരനെ ഇന്നുമുതൽ ഈ സീസണിൽ ടൂർണമെന്റ്കളിൽ കളിപ്പിക്കേണ്ട എന്നും ഉടനെ തന്നെ ആ കളിക്കാരന്റെ നാട്ടിലേക്ക് സൂപ്പർ സ്റ്റുഡിയോയുടെ മാനേജ്മെന്റ്, കയറ്റി അയക്കേണ്ട താണെന്നും തീരുമാനിച്ചിരിക്കുന്നു

                    എന്ന്

ഹബീബ്മാസ്റ്റർ ( പ്രസിഡണ്ട് 🙂
സൂപ്പർഅഷ്റഫ്
ബാവ(ജന:സെക്രട്ട റി)
SM അൻവർ (ട്രഷറർ)

സൂപ്പർ സ്റ്റുഡിയോ മലപ്പുറം വിജയത്തോടെ സെവൻസ് സീസൺ ആരംഭിച്ചു

നവംബർ 19-ന് നടന്ന അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ 2024-25 സീസണിൽ ASAS LED ലൈറ്റ്സ് സൂപ്പർ സ്റ്റുഡിയോ മലപ്പുറം തങ്ങളുടെ കാമ്പെയ്‌നിലെ ആദ്യ വിജയം ആദ്യ മത്സരത്തിൽ തന്നെ കരസ്ഥമാക്കി. ഇന്ന് യുണീക് വേൾഡ് ഗ്രൂപ്പ് ജിംഖാന തൃശ്ശൂരിനെ ചെർപ്പുളശ്ശേരിയിൽ വെച്ച് നടന്ന മത്സരത്തിൽ 1-0 ന് സൂപ്പർ സ്റ്റുഡിയോ മലപ്പുറം പരാജയപ്പെടുത്തി.

സ്കൈ ബ്ലൂ എടപ്പാൾ

മറ്റ് മത്സരങ്ങളിൽ ഫ്‌ളൈ വേൾഡ് എഫ്‌സി സ്കൈ ബ്ലൂ എടപ്പാൾ എസ്സ ഗ്രൂപ്പ് ബേസ് പെരുമ്പാവൂരിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ മങ്കടയിൽ പരാജയപ്പെടുത്തി. കളി നിശ്ചിത സമയത്ത് ഗോൾ രഹിത സമനിലയിൽ ആയിരുന്നു. കടപ്പാടിയിൽ ചോലക്കറി പൗഡർ യുണൈറ്റഡ് എഫ്‌സി നെല്ലിക്കുത്ത് മെഡിഗാർഡ് അരീക്കോടിനെ 2-1ന് തോൽപിച്ചപ്പോൾ, തൃത്താലയിൽ മെർമർ ഇറ്റാലിയ സബാൻ കോട്ടക്കൽ 4-1ന് എഫ്‌സി പെരിന്തൽമണ്ണയെ തകർത്തു.

,

ഫലങ്ങൾ – 19 നവംബർ 2024

മങ്കട

ഫ്ലൈ വേൾഡ് എഫ്‌സി സ്കൈ ബ്ലൂ എടപ്പാൾ – 0️ (പെനാൽറ്റി ഷൂട്ടൗട്ടിലൂടെ വിജയിച്ചു)

എസ്സ ഗ്രൂപ്പ് ബേസ് പെരുമ്പാവൂർ – 0️

കടപ്പാടി

ചോല കറി പൗഡർ യുണൈറ്റഡ് എഫ്സി നെല്ലിക്കുത്ത് – 2️

മെഡിഗാർഡ് അരീക്കോട് – 1️

തൃത്താല

മെർമർ ഇറ്റാലിയ സബാൻ കോട്ടക്കൽ – 4

എഫ്സി പെരിന്തൽമണ്ണ – 1

ചെർപ്പുളശ്ശേരി

ASAS LED ലൈറ്റ്സ് സൂപ്പർ സ്റ്റുഡിയോ മലപ്പുറം – 1

യുണീക് വേൾഡ് ഗ്രൂപ്പ് ജിംഖാന തൃശൂർ – 0

ഫിക്സ്ചർ 2024 നവംബർ 20

മങ്കട

സ്വാന്തനം എഫ്‌സി ചളിക്കുണ്ട് ലക്കി സോക്കർ കോട്ടപ്പുറം 🆚 ഫ്രണ്ട്സ് മോര്യ ഉദയ പറമ്പിൽപീടിക

കാടപ്പാടി

മെർമർ ഇറ്റാലിയ സബാൻ കോട്ടക്കൽ 🆚 അഭിലാഷ് എഫ്സി കുപ്പൂത്ത്

തൃത്താല

എസ്സ ഗ്രൂപ്പ് ബേസ് പെരുമ്പാവൂർ 🆚 മെഡിഗാർഡ് അരീക്കോട്

ചെർപ്പുളശ്ശേരി

സാറ കൺവെൻഷൻ സെൻ്റർ ലിൻഷാ മണ്ണാർക്കാട് 🆚 യൂറോ സ്പോർട്സ് പടന്ന

സെവൻസ് റാങ്കിംഗ്!! 2023-24 സീസൺ സൂപ്പർ സ്റ്റുഡിയോ മലപ്പുറം ഒന്നാമത് ഫിനിഷ് ചെയ്തു

അഖിലേന്ത്യാ സെവൻസ് 2023-24 സീസൺ ഫാൻപോർട്ട് സെവൻസ് റാങ്കിംഗ് ലിസ്റ്റിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറം ഒന്നാമത് ഫിനിഷ് ചെയ്തു. ഈ കഴിഞ്ഞ സീസണിൽ നടന്ന മൊത്തം മത്സരങ്ങളുടെ കണക്കുകളുടെ അടിസ്ഥാനത്തിൽ ആണ് സൂപ്പർ സ്റ്റുഡിയോ മലപ്പുറം ഒന്നാമത് ഫിനിഷ് ചെയ്തത്. ഫാൻപോർട്ട് സെവൻസ് റാങ്കിംഗ് ആരംഭിച്ച 2016 മുതൽ ഇങ്ങോട്ടുള്ള സീസണുകളിൽ ഇത് രണ്ടാം തവണയാണ് സൂപ്പർ സ്റ്റുഡിയോ ഒരു സീസണിൽ ഒന്നാമത് ഫിനിഷ് ചെയ്യുന്നത്. കഴിഞ്ഞ സീസണിലും സൂപ്പർ ആയിരുന്നു റാങ്കിംഗിൽ ഒന്നാമത് ഉണ്ടായിരുന്നത്.

114 മത്സരങ്ങളിൽ 242 പോയിന്റുമായാണ് സൂപ്പർ സ്റ്റുഡിയോ ഒന്നാമത് നിൽക്കുന്നത്. 79 വിജയങ്ങളും 5 സമനിലയും 30 പരാജയവുമാണ് സൂപ്പർ സ്റ്റുഡിയോക്ക് ഈ സീസണിൽ ഉള്ളത്. അവർ 13 ഫൈനൽ കളിച്ച് 7 കിരീടവും നേടിയിട്ടുണ്ട്.

സൂപ്പർ സ്റ്റുഡിയോക്ക് പിറകിൽ 217 പോയിന്റുമായി ലിൻഷ മണ്ണാർക്കാട് രണ്ടാം സ്ഥാനത്തു നിൽക്കുന്നു. ലിൻഷ മണ്ണാർക്കാർ 10 ഫൈനൽ കളിച്ച് 8 കിരീടങ്ങൾ നേടിയിട്ടുണ്ട്‌. സീസണിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയ ടീമാണ് ലിൻഷ. മൂന്നാം സ്ഥാനത്തുള്ള ESSA ബെയ്സ് പെരുമ്പാവൂരിനെ 2 പോയിന്റിനാണ് ലിൻഷ പിറകിലാക്കിയത്.

215 പോയിന്റുമായി ബെയ്സ് പെരുമ്പാവൂർ മൂന്നാം സ്ഥാനത്തു നിൽക്കുന്നു. അവർ സീസണിൽ ആകെ 6 കിരീടങ്ങളും നേടിയിട്ടുണ്ട്. 151 പോയിന്റുമായി അഭിലാഷ് കുപ്പൂത്ത് നാലാം സ്ഥാനത്തു നിൽക്കുന്നു. 147 പോയിന്റുമായി സബാൻ കോട്ടക്കൽ അഞ്ചാമതാണ്.

സെവൻസിലെ വലിയ ടീമായ ഫിഫ മഞ്ചേരി, റോയൽ ട്രാവൽസ് എന്നിവർക്ക് ഈ സീസൺ അവരുടെ ഏറ്റവും മോശം സീസണുകളിൽ ഒന്നാണ്. സെവൻസ് റാങ്കിംഗ് ആരംഭിച്ച ശേഷം രണ്ടു ടീമുകളുടെയും ഏറ്റവും മോശം സീസണാണ് ഈ കഴിഞ്ഞത്. ഫിഫ മഞ്ചേരി ഈ സീസണിൽ 12ആം സ്ഥാനത്തും റോയൽ ട്രാവൽസ് കോഴിക്കോട് 10ആം സ്ഥാനത്തും ആണ് ഫിനിഷ് ചെയ്തത്. ഇരുടീമുകളുടെയും സെവൻസ് റാങ്കിംഗിലെ ഏറ്റവും മോശം ഫിനിഷ് ആണിത്. ഫിഫ ഈ സീസണിൽ ഒരു കിരീടവും റോയൽ ട്രാവൽസ് കോഴിക്കോട് രണ്ട് കിരീടവും നേടി.

റാങ്കിംഗ്:

സെവൻസ് റാങ്കിംഗ്, സൂപ്പർ സ്റ്റുഡിയോ മലപ്പുറം തന്നെ ഒന്നാമത്

അഖിലേന്ത്യാ സെവൻസ് 2023-24 സീസണിലെ ഫാൻപോർട്ട് സെവൻസ് റാങ്കിംഗ് പുതിയ അപ്ഡേറ്റിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറം ഒന്നാമത് തുടരുന്നു. ഏപ്രിൽ 30 വരെയുള്ള മത്സരങ്ങളുടെ അടിസ്ഥാനത്തിൽ ആണ് സൂപ്പർ സ്റ്റുഡിയോ മലപ്പുറം ഒന്നാമത് നിൽക്കുന്നത്.

94 മത്സരങ്ങളിൽ 199 പോയിന്റുമായാണ് സൂപ്പർ സ്റ്റുഡിയോ ഒന്നാമത് നിൽക്കുന്നത്. 65 വിജയങ്ങളും 4 സമനിലയും 25 പരാജയവുമാണ് സൂപ്പർ സ്റ്റുഡിയോക്ക് ഈ സീസണിൽ ഇതുവരെ ഉള്ളത്. അവർ 9 ഫൈനൽ കളിച്ച് 4 കിരീടവും നേടിയിട്ടുണ്ട്.

സൂപ്പർ സ്റ്റുഡിയോക്ക് പിറകിൽ 191 പോയിന്റുമായി ESSA ബെയ്സ് പെരുമ്പാവൂർ രണ്ടാം സ്ഥാനത്തു നിൽക്കുന്നു. ബെയ്സ് പെരുമ്പാവൂർ ഇതുവരെ 9 ഫൈനൽ കളിച്ച് 5 കിരീടങ്ങൾ ഇതുവരെ നേടിയിട്ടുണ്ട്‌.

186 പോയിന്റുമായി ലിൻഷ മണ്ണാർക്കാട് ആണ് മൂന്നാം സ്ഥാനത്തു നിൽക്കുന്നത്. അവർ സീസണിൽ ആകെ 5 കിരീടങ്ങളും നേടിയിട്ടുണ്ട്.

147 പോയിന്റുമായി അഭിലാഷ് കുപ്പൂത്ത് നാലാം സ്ഥാനത്തു നിൽക്കുന്നു. 135 പോയിന്റുമായി മെഡിഗാഡ് അഞ്ചാമതാണ്. സെവൻസിലെ വലിയ ടീമായ ഫിഫ മഞ്ചേരി ഈ സീസണിൽ ഇതുവരെ ഫോമിലേക്ക് ഉയർന്നിട്ടില്ല. ഫിഫ മഞ്ചേരി 68 പോയിന്റുമായി 16ആം സ്ഥാനത്താണ് നിൽക്കുന്നത്.

റാങ്കിംഗ്:

സെവൻസ് റാങ്കിംഗ്, സൂപ്പർ സ്റ്റുഡിയോ മലപ്പുറം ഒന്നാമത് തുടരുന്നു

അഖിലേന്ത്യാ സെവൻസ് 2023-24 സീസണിലെ ഫാൻപോർട്ട് സെവൻസ് റാങ്കിംഗ് പുതിയ അപ്ഡേറ്റിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറം ഒന്നാമത് തുടരുമ്മു. മാർച്ച് 31വരെയുള്ള മത്സരങ്ങളുടെ അടിസ്ഥാനത്തിൽ ആണ് സൂപ്പർ സ്റ്റുഡിയോ മലപ്പുറം ഒന്നാമത് നിൽക്കുന്നത്.

89 മത്സരങ്ങളിൽ 187 പോയിന്റുമായാണ് സൂപ്പർ സ്റ്റുഡിയോ ഒന്നാമത് നിൽക്കുന്നത്. 61 വിജയങ്ങളും 4 സമനിലയും 24 പരാജയവുമാണ് സൂപ്പർ സ്റ്റുഡിയോക്ക് ഈ സീസണിൽ ഇതുവരെ ഉള്ളത്. അവർ 9 ഫൈനൽ കളിച്ച് 4 കിരീടവും നേടിയിട്ടുണ്ട്.

സൂപ്പർ സ്റ്റുഡിയോക്ക് പിറകിൽ 173 പോയിന്റുമായി ESSA ബെയ്സ് പെരുമ്പാവൂർ രണ്ടാം സ്ഥാനത്തു നിൽക്കുന്നു. ബെയ്സ് പെരുമ്പാവൂർ ഇതുവരെ 9 ഫൈനൽ കളിച്ച് 5 കിരീടങ്ങൾ ഇതുവരെ നേടിയിട്ടുണ്ട്‌.

171 പോയിന്റുമായി ലിൻഷ മണ്ണാർക്കാട് ആണ് മൂന്നാം സ്ഥാനത്തു നിൽക്കുന്നത്. അവർ സീസണിൽ ആകെ 5 കിരീടങ്ങളും നേടിയിട്ടുണ്ട്.

135 പോയിന്റുമായി അഭിലാഷ് കുപ്പൂത്ത് നാലാം സ്ഥാനത്തു നിൽക്കുന്നു. 120 പോയിന്റുമായി അൽ മദീന അഞ്ചാമതാണ്. സെവൻസിലെ വലിയ ടീമായ ഫിഫ മഞ്ചേരി ഈ സീസണിൽ ഇതുവരെ ഫോമിലേക്ക് ഉയർന്നിട്ടില്ല. ഫിഫ മഞ്ചേരി 56 പോയിന്റുമായി 16ആം സ്ഥാനത്താണ് നിൽക്കുന്നത്.

റാങ്കിംഗ്:

സെവൻസ് റാങ്കിംഗ്, സൂപ്പർ സ്റ്റുഡിയോ മലപ്പുറം ഒന്നാമത്, വൻ കുതിപ്പുമായി ലിൻഷ മണ്ണാർക്കാടും മെഡിഗാഡ് അരീക്കോടും

അഖിലേന്ത്യാ സെവൻസ് 2023-24 സീസണിലെ ഫാൻപോർട്ട് സെവൻസ് റാങ്കിംഗ് പുതിയ അപ്ഡേറ്റിൽ ESSA ബെയ്സ് പെരുമ്പാവൂരിനെ മറികടന്ന് സൂപ്പർ സ്റ്റുഡിയോ മലപ്പുറം ഒന്നാമത്. ഫെബ്രുവരി 29വരെയുള്ള മത്സരങ്ങളുടെ അടിസ്ഥാനത്തിൽ ആണ് സൂപ്പർ സ്റ്റുഡിയോ മലപ്പുറം ഒന്നാമത് നിൽക്കുന്നത്. ഈ സീസണിലെ ആദ്യ രണ്ട് റാങ്കിംഗുകളിലും ബെയ്സ് പെരുമ്പാവൂർ ആയിരുന്നു ഒന്നാമത്.

80 മത്സരങ്ങളിൽ 169 പോയിന്റുമായാണ് സൂപ്പർ സ്റ്റുഡിയോ ഒന്നാമത് നിൽക്കുന്നത്. 55 വിജയങ്ങളും 4 സമനിലയും 21 പരാജയവുമാണ് സൂപ്പർ സ്റ്റുഡിയോക്ക് ഈ സീസണിൽ ഇതുവരെ ഉള്ളത്. അവർ 6 ഫൈനൽ കളിച്ച് 3 കിരീടവും നേടിയിട്ടുണ്ട്.

സൂപ്പർ സ്റ്റുഡിയോക്ക് പിറകിൽ 155 പോയിന്റുമായി ESSA ബെയ്സ് പെരുമ്പാവൂർ രണ്ടാം സ്ഥാനത്തു നിൽക്കുന്നു. ബെയ്സ് പെരുമ്പാവൂർ ഇതുവരെ 7 ഫൈനൽ കളിച്ച് 4 കിരീടങ്ങൾ ഇതുവരെ നേടിയിട്ടുണ്ട്‌.

146 പോയിന്റുമായി ലിൻഷ മണ്ണാർക്കാട് ആൺ മൂന്നാം സ്ഥാനത്തു നിൽക്കുന്നത്. ലിൻഷ മണ്ണാർക്കാട് ഫെബ്രുവരിയിൽ കളിച്ച 24 മത്സരങ്ങളിൽ 22ഉം വിജയിച്ചിരുന്നു. അവർ സീസണിൽ ആകെ 4 കിരീടങ്ങളും നേടിയിട്ടുണ്ട്.

123 പോയിന്റുമായി അഭിലാഷ് കുപ്പൂത്ത് നാലാം സ്ഥാനത്തു നിൽക്കുന്നു. 117 പോയിന്റുമായി അൽ മദീന അഞ്ചാമതാണ്. സെവൻസിലെ വലിയ ടീമായ ഫിഫ മഞ്ചേരി ഈ സീസണിൽ ഇതുവരെ ഫോമിലേക്ക് ഉയർന്നിട്ടില്ല. ഫിഫ മഞ്ചേരി 53 പോയിന്റുമായി 15ആം സ്ഥാനത്താണ് നിൽക്കുന്നത്.

ഫെബ്രുവരിയിൽ ഏറ്റവും കൂടുതൽ സ്ഥാനം മെച്ചപ്പെടുത്തിയത് മെഡിഗാഡ് അരീക്കോട് ആണ്. അവർ 12ആം സ്ഥാനത്ത് നിന്ന് ആറാം സ്ഥാനത്തേക്ക് വന്നു. 48 പോയിന്റ് ഉണ്ടായിരുന്ന മെഡിഗാഡ് 102 പോയിന്റിലേക്ക് എത്തി.

റാങ്കിംഗ്:

സെവൻസ് റാങ്കിംഗ്, ESSA ബെയ്സ് പെരുമ്പാവൂർ ഒന്നാമത് തന്നെ, 1 പോയിന്റ് മാത്രം പിറകിൽ സൂപ്പർ സ്റ്റുഡിയോ

അഖിലേന്ത്യാ സെവൻസ് 2023-24 സീസണിലെ ഫാൻപോർട്ട് സെവൻസ് റാങ്കിംഗ് പുതിയ അപ്ഡേറ്റിൽ ESSA ബെയ്സ് പെരുമ്പാവൂർ ഒന്നാമത്. ജനുവരി 31വരെയുള്ള മത്സരങ്ങളുടെ അടിസ്ഥാനത്തിൽ ആണ് ബെയ്സ് പെരുമ്പാവൂർ ഒന്നാമത് നിൽക്കുന്നത്. 55 മത്സരങ്ങളിൽ 118 പോയിന്റുമായാണ് ബെയ്സ് പെരുമ്പാവൂർ ഒന്നാമത് നിൽക്കുന്നത്. 38 വിജയങ്ങളും 3 സമനിലയും 13 പരാജയവുമാണ് ബെയ്സിന് ഈ സീസണിൽ ഇതുവരെ ഉള്ളത്. അവർ 6 ഫൈനൽ കളിച്ച് 4 കിരീടവും നേടിയിട്ടുണ്ട്.

ബെയ്സ് പെരുമ്പാവൂരിന് തൊട്ടു പിറകിൽ 117 പോയിന്റുമായി സൂപ്പർ സ്റ്റുഡിയോ മലപ്പുറം രണ്ടാം സ്ഥാനത്തു നിൽക്കുന്നു. ഒരു പോയിന്റ് മാത്രമാണ് രണ്ട് ടീമുകളും തമ്മിലുള്ള വ്യത്യാസം. സൂപ്പർ സ്റ്റുഡിയോ അഞ്ച് ഫൈനൽ കളിച്ച് 2 കിരീടങ്ങൾ ഇതുവരെ നേടിയിട്ടുണ്ട്‌.

93 പോയിന്റുമായി അഭിലാഷ് എഫ് സി കൂപ്പൂത്ത് മൂന്നാം സ്ഥാനത്തും 90 പോയിന്റുമായി അൽ മദീന ചെർപ്പുളശ്ശേരി നാലാം സ്ഥാനത്തും നിൽക്കുന്നു. സെവൻസിലെ വലിയ ടീമായ ഫിഫ മഞ്ചേരി ഈ സീസണിൽ ഇതുവരെ ഫോമിലേക്ക് ഉയർന്നിട്ടില്ല. ഫിഫ മഞ്ചേരി 31 പോയിന്റുമായി 17ആം സ്ഥാനത്താണ് നിൽക്കുന്നത്.

റാങ്കിംഗ്:

കാദറലി സെവൻസ്!! സൂപ്പറിനെ തോൽപ്പിച്ച് സ്കൈബ്ലൂ എടപ്പാൾ കിരീടം നേടി

കാദറലി സെവൻസ് കിരീടം സ്കൈബ്ലൂ എടപ്പാൾ സ്വന്തമാക്കി. ഇന്ന് പെരിന്തൽമണ്ണയിൽ നടന്ന ഫൈനലിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തെ തോൽപ്പിച്ചാണ് സ്കൈ ബ്ലൂ എടപ്പാൾ കിരീടം നേടിയത്‌. 1-0 എന്ന സ്കോറിന് ജയിച്ചാണ് കാദറലി സെവൻസിന്റെ 51ആം പതിപ്പ് സ്കൈ ബ്ലൂ എടപ്പാൾ തങ്ങളുടേതാക്കി മാറ്റിയത്. ഒരു തകർപ്പൻ ഇടം കാലൻ ലോങ് റേഞ്ചിലൂടെ ആയിരുന്നു ഈ ഗോൾ വന്നത്. സ്കൈ ബ്ലൂ എടപ്പാളിന്റെ സീസണിലെ ആദ്യ കിരീടമാണിത്.

സ്കൈ ബ്ലൂ എടപ്പാൾ ESSA ബെയ്സ് പെരുമ്പാവൂരിനെ ആയിരുന്നു കാദറലി സെവൻസിന്റെ സെമിയിൽ തോൽപ്പിച്ചത്. മെഡിഗാഡ് അരീക്കോട്, അൽ മദീന ചെർപ്പുളശ്ശേരി എന്നിവരെ സ്കൈ ബ്ലൂ മുൻ റൗണ്ടുകളിൽ തോൽപ്പിച്ചിരുന്നു.

സെമി ഫൈനലിൽ കെ എം ജി മാവൂരിനെ മറുപടിയില്ലാത്ത രണ്ടു ഗോളിനു പരാജയപ്പെടുത്തിയായിരുന്നു സൂപ്പർ സ്റ്റുഡിയോ
കലാശക്കളിയിലേക്ക് യോഗ്യത നേടിയത്.സൂപ്പർ സ്റ്റുഡിയോ നേരത്തെ കാദറലി സെവൻസിന്റെ മുൻ റൗണ്ടുകളിൽ എഫ് സി പെരിന്തൽമണ്ണ, സോക്കർ ഷൊർണ്ണൂർ, ലിൻഷ മണ്ണാർക്കാട് എന്നിവരെയും പരാജയപ്പെടുത്തിയിരുന്നു.

കാദറലി സെവൻസ്; നാളെ ഫൈനൽ

കാദറലി ട്രോഫി ഫുട്ബാൾ ഫൈനലിൽ നാളെ സ്കൈ ബ്ലൂ എടപ്പാളും സൂപ്പർ സ്റ്റുഡിയോ മലപ്പുറവും പരസ്പരം ഏറ്റുമുട്ടും. അഖിലേന്ത്യാ സെവൻസിലെ ഏറ്റവും പ്രധാനപ്പെട്ട ടൂർണമെന്റുകളിൽ ഒരു ടൂർണമെന്റായ കാദറലി സെവൻസിലെ കിരീടം ആരു നേടുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് സെവൻസ് പ്രേമികൾ. ഇത് കാദറി സെവൻസിന്റെ 51ആം പതിപ്പാണ്‌.

ഇന്നലെ നടന്ന സെമി ഫൈനലിൽ കെ എം ജി മാവൂരിനെ മറുപടിയില്ലാത്ത രണ്ടു ഗോളിനു പരാജയപ്പെടുത്തിയാണ് സൂപ്പർ സ്റ്റുഡിയോ
കലാശക്കളിയിലേക്ക് യോഗ്യത നേടിയത്.സൂപ്പർ സ്റ്റുഡിയോ നേരത്തെ കാദറലി സെവൻസിന്റെ മുൻ റൗണ്ടുകളിൽ എഫ് സി പെരിന്തൽമണ്ണ, സോക്കർ ഷൊർണ്ണൂർ, ലിൻഷ മണ്ണാർക്കാട് എന്നിവരെയും പരാജയപ്പെടുത്തിയിരുന്നു.

സ്കൈ ബ്ലൂ എടപ്പാൾ ESSA ബെയ്സ് പെരുമ്പാവൂരിനെയാണ് സെമിയിൽ തോൽപ്പിച്ചത്. മെഡിഗാഡ് അരീക്കോട്, അൽ മദീന ചെർപ്പുളശ്ശേരി എന്നിവരെയാണ് സ്കൈ ബ്ലൂ മുൻ റൗണ്ടുകളിൽ തോൽപ്പിച്ചത്.

വീണ്ടും ടോസിൽ സൂപ്പർ സ്റ്റുഡിയോക്ക് കിരീടം നഷ്ടം, ഉഷാ തൃശ്ശൂർ കണിമംഗലത്ത് ചാമ്പ്യൻസ്

തുടർച്ചയായ രണ്ടാം രാത്രിയും ടോസ് സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തെ ചതിച്ചു. ഇന്ന് കണിമംഗലം അഖിലേന്ത്യാ സെവൻസിൽ നടന്ന ഫൈനൽ മത്സരത്തിൽ ഉഷ തൃശ്ശൂരും സൂപ്പർ സ്റ്റുഡിയോ മലപ്പുറവും ആയിരുന്നു ഏറ്റുമുട്ടിയത്. നിശ്ചിത സമയത്ത് സൂപ്പർ സ്റ്റുഡിയോയും ഉഷ തൃശ്ശൂരും 2 ഗോൾ വീതം അടിച്ച് സമനിലയിൽ പിരിഞ്ഞു. തുടർന്ന് എക്സ്ട്രാ ടൈമിലും സമനില തെറ്റിയില്ല.

അവസാനം കളി പെനാൾട്ടി ഷൂട്ടൗട്ടിൽ എത്തി. ഷൂട്ടൗട്ടിൽ ഇരു ടീമുകളും രണ്ട് വീതം കിക്കുകൾ പുറത്തടിച്ചു. ഇതോടെ ഷൂട്ടൗട്ട് കഴിഞ്ഞിട്ടും ടീമുകൾ ഒപ്പത്തിനൊപ്പം. അവസാനം ടോസിലൂടെ വിജയികളെ കണ്ടെത്താൻ തീരുമാനിച്ചു. ടോസിൽ ഭാഗ്യം ഉഷ തൃശ്ശൂരിന് ഒപ്പം നിന്നു. ഇന്നലെ തൃത്താല അഖിലേന്ത്യാ സെവൻസിലും ടോസിൽ ആയിരുന്നു സൂപ്പർ സ്റ്റുഡിയോക്ക് കിരീടം നഷ്ടമായത്.

Exit mobile version