2020ന് ശേഷം ആദ്യമായി ഫിഫാ മഞ്ചേരി സെവൻസ് റാങ്കിംഗിൽ ഒന്നാമത്

ഫാൻപോർട്ട് അവതരിപ്പിക്കുന്ന അഖിലേന്ത്യാ സെവൻസ് റാങ്കിംഗ്, 2024-25 സീസൺ ഏപ്രിൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഏപ്രിൽ 30 വരെയുള്ള കളികൾ ഉൾപ്പെടുത്തിയുള്ള ലിസ്റ്റിൽ ഫിഫ മഞ്ചേരി ആണ് ഒന്നാമത് നിൽക്കുന്നത്. 2020ന് ശേഷം ഇതാദ്യമായാണ് ഫിഫാ മഞ്ചേരി സെവൻസ് റാങ്കിംഗിൽ ഒന്നാമത് നിൽക്കുന്നത്. ഈ സീസണിൽ തുടക്കം മുതൽ ഒന്നാമത് നിന്നിരുന്ന ലിൻഷ മണ്ണാർക്കാടിനെ പിറകിലാക്കിയാണ് ഫിഫ ഒന്നാമത് എത്തിയത്.

ഈ സീസണിൽ തർപ്പൻ പ്രകടനം കാഴ്ചവെക്കുന്ന ഫിഫ മഞ്ചേരി ഇതുവരെ 7 കിരീടങ്ങൾ നേടിയിട്ടുണ്ട്. ആകെ 8 ഫൈനലുകളും കളിച്ചു. ഈ സീസണിൽ ഏറ്റവും കൂടുതൽ കിരീടം നേടിയ ടീം അവർ തന്നെയാണ്.

ഇതുവരെ 96 മത്സരങ്ങൾ കളിച്ച ഫിഫ മഞ്ചേരി 65 വിജയവും 5 സമനിലയും 26 പരാജയവുമായി 200 പോയിന്റിൽ നിൽക്കുകയാണ്. 186 പോയിന്റുമായി സൂപ്പർ സ്റ്റുഡിയോ മലപ്പുറം രണ്ടാം സ്ഥാനത്തുണ്ട്. സൂപ്പർ സ്റ്റുഡിയോ 4 കിരീടങ്ങൾ നേടിയിട്ടുണ്ട്. 184 പോയിന്റുള്ള അൽ മദീന മൂന്നാം സ്ഥാനത്തും നിൽക്കുന്നു. അൽ മദീന 2 കിരീടങ്ങൾ നേടി.

സബാൻ കോട്ടക്കൽ നാലാം സ്ഥാനത്തും ഇതുവരെ ഒന്നാമത് ഉണ്ടായിരുന്ന ലിൻഷ അഞ്ചാം സ്ഥാനത്തുമാണ്.

റാങ്കിംഗ്:

സെവൻസ് റാങ്കിംഗ്: ലിൻഷ മണ്ണാർക്കാട് ഒന്നാം സ്ഥാനത്ത് തുടരുന്നു, അൽ മദീന തൊട്ടു പിറകിൽ

ഫാൻപോർട്ട് അവതരിപ്പിക്കുന്ന അഖിലേന്ത്യാ സെവൻസ് റാങ്കിംഗ്, 2024-25 സീസൺ മാർച്ച് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. മാർച്ച് 31 വരെയുള്ള കളികൾ ഉൾപ്പെടുത്തിയുള്ള ലിസ്റ്റിൽ ലിൻഷ മെഡിക്കൽസ് മണ്ണാർക്കാട് ആണ് ഒന്നാമത് നിൽക്കുന്നത്. ഈ സീസണിൽ തുടക്കം മുതൽ നല്ല പ്രകടനം കാഴ്ചവെക്കുന്ന ലിൻഷ 4 കിരീടങ്ങൾ ഇതുവരെ നേടിയിട്ടുണ്ട്. ആകെ 8 ഫൈനലുകളും കളിച്ചു.

ഇതുവരെ 75 മത്സരങ്ങൾ കളിച്ച ലിൻഷ മണ്ണാർക്കാട് 48 വിജയവും 4 സമനിലയും 23 പരാജയവുമായി 148 പോയിന്റിൽ നിൽക്കുകയാണ്. 145 പോയിന്റുമായി അൽ മദീന ചെർപ്പുളശ്ശേരി തൊട്ടു പിറകിൽ രണ്ടാം സ്ഥാനത്തുണ്ട്. അൽ മദീന 2 കിരീടങ്ങൾ നേടിയിട്ടുണ്ട്. 144 പോയിന്റുള്ള സൂപ്പർ സ്റ്റുഡിയോ മൂന്നാം സ്ഥാനത്തും നിൽക്കുന്നു. സൂപ്പർ 3 കിരീടങ്ങൾ നേടി.

ഫിഫ മഞ്ചേരി നാലാം സ്ഥാനത്തും സബാൻ കോട്ടക്കൽ അഞ്ചാം സ്ഥാനത്തുമാണ്. ആറ് കിരീടങ്ങൾ നേടിയ ഫിഫ മഞ്ചേരി ആണ് സീസണിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയ ടീം.

റാങ്കിംഗ്:

സെവൻസ് റാങ്കിംഗ്: ലിൻഷ മണ്ണാർക്കാട് ഒന്നാം സ്ഥാനത്ത് തുടരുന്നു

ഫാൻപോർട്ട് അവതരിപ്പിക്കുന്ന അഖിലേന്ത്യാ സെവൻസ് റാങ്കിംഗ്, 2024-25 സീസൺ ഫെബ്രുവരി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഫെബ്രുവരി 28 വരെയുള്ള കളികൾ ഉൾപ്പെടുത്തിയുള്ള ലിസ്റ്റിൽ ലിൻഷ മെഡിക്കൽസ് മണ്ണാർക്കാട് ആണ് ഒന്നാമത് നിൽക്കുന്നത്. ഈ സീസണിൽ തുടക്കം മുതൽ നല്ല പ്രകടനം കാഴ്ചവെക്കുന്ന ലിൻഷ 4 കിരീടങ്ങൾ ഇതുവരെ നേടിയിട്ടുണ്ട്. ആകെ 7 ഫൈനലുകളും കളിച്ചു.

ഇതുവരെ 72 മത്സരങ്ങൾ കളിച്ച ലിൻഷ മണ്ണാർക്കാട് 48 വിജയവും 4 സമനിലയും 20 പരാജയവുമായി 148 പോയിന്റിൽ നിൽക്കുകയാണ്. 137 പോയിന്റുമായി സൂപ്പർ സ്റ്റുഡിയോ മലപ്പുറം തൊട്ടു പിറകിൽ രണ്ടാം സ്ഥാനത്തുണ്ട്. സൂപ്പർ സ്റ്റുഡിയോ 3 കിരീടങ്ങൾ നേടിയിട്ടുണ്ട്. 133 പോയിന്റുള്ള അൽ മദീന മൂന്നാം സ്ഥാനത്തും നിൽക്കുന്നു. അൽ മദീന 2 കിരീടങ്ങൾ നേടി.

സബാൻ കോട്ടക്കൽ നാലാം സ്ഥാനത്തും ഫിഫ മഞ്ചേരി അഞ്ചാം സ്ഥാനത്തുമാണ്.

റാങ്കിംഗ്:

ഫാൻപോർട്ട് സെവൻസ് റാങ്കിംഗ്; ലിൻഷ മണ്ണാർക്കാട് ഒന്നാമത്

ഫാൻപോർട്ട് അവതരിപ്പിക്കുന്ന അഖിലേന്ത്യാ സെവൻസ് റാങ്കിംഗ്, 2024-25 സീസൺ ജനുവരി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ജനുവരി 31 വരെയുള്ള കളികൾ ഉൾപ്പെടുത്തിയുള്ള ലിസ്റ്റിൽ ലിൻഷ മെഡിക്കൽസ് മണ്ണാർക്കാട് ആണ് ഒന്നാമത് നിൽക്കുന്നത്. ഈ സീസണിൽ തുടക്കം മുതൽ നല്ല പ്രകടനം കാഴ്ചവെക്കുന്ന ലിൻഷ രണ്ട് കിരീടങ്ങൾ ഇതുവരെ നേടിയിട്ടുണ്ട്. ആകെ 5 ഫൈനലുകളും കളിച്ചു.

ഇതുവരെ 50 മത്സരങ്ങൾ കളിച്ച ലിൻഷ മണ്ണാർക്കാട് 36 വിജയവും 2 സമനിലയും 12 പരാജയവുനായി 110 പോയിന്റിൽ നിൽക്കുകയാണ്. 103 പോയിന്റുമായി അൽ മദീന ചെർപ്പുളശ്ശേരി തൊട്ടു പിറകിൽ രണ്ടാം സ്ഥാനത്തുണ്ട്. അൽ മദീന രണ്ട് കിരീടങ്ങൾ നേടിയിട്ടുണ്ട്. 90 പോയിന്റുള്ള ഫിഫ മഞ്ചേരി മൂന്നാം സ്ഥാനത്തും നിൽക്കുന്നു. ഫിഫ മഞ്ചേരി 3 കിരീടങ്ങളുമായി കിരീടങ്ങളുടെ ലിസ്റ്റിൽ ഒന്നാമതുണ്ട്.

സൂപ്പർ സ്റ്റുഡിയോ നാലാം സ്ഥാനത്തും ESSA ബെയ്സ് പെരുമ്പാവൂർ അഞ്ചാം സ്ഥാനത്തുമാണ്.

റാങ്കിംഗ്:

കരീബിയൻസ്; ലിൻഷ മണ്ണാർക്കാട് ഫൈനലിൽ

കരീബിയൻസ് അഖിലേന്ത്യാ സെവൻസിൽ ലിൻഷ മണ്ണാർക്കാട് ഫൈനലിൽ. ഇന്ന് നടന്ന ആദ്യ സെമി ഫൈനൽ മത്സരത്തിൽ ലിൻഷ മണ്ണാർക്കാട് (SRL SOLAR VPAM SPORTS CLUB) റോയൽ ട്രാവൽസ് കോഴിക്കോടിനെ (YEMBEES FC CHAPPARAPADAVU) ആണ് തോൽപ്പിച്ചത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ആയിരുന്നു വിജയം.

ലിൻഷ മണ്ണാർക്കാടിനായി സുസോ ഇരട്ട ഗോളുകൾ നേടി. 4, 16 മിനുറ്റുകളിൽ ആയിരുന്നു സുസോയുടെ ഗോളുകൾ. 20ആം മിനുറ്റിൽ ജൂനിയറും ലിൻഷക്ക് ആയി ഗോൾ നേടി. 56ആം മിനുറ്റിൽ കാഗ്ബോ മാനെയാണ് റോയൽ ട്രാവൽസിന്റെ ആശ്വാസ ഗോൾ നേടിയത്.

നാളെ നടക്കുന്ന രണ്ടാം സെമി ഫൈനലിൽ അൽ മദീന ചെർപ്പുളശ്ശേരിയും കെ ഡി എസ് കിഴിശ്ശേരിയും ഏറ്റുമുട്ടും.

ഫാൻപോർട്ട് സെവൻസ് റാങ്കിംഗ്, അൽ മദീന ചെർപ്പുളശ്ശേരി തന്നെ ഒന്നാം സ്ഥാനത്ത്

ഫാൻപോർട്ട് അവതരിപ്പിക്കുന്ന അഖിലേന്ത്യാ സെവൻസ് റാങ്കിംഗ്, 2024-25 സീസൺ ഡിസംബറിലെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഡിസംബർ 32 വരെയുള്ള കളികൾ ഉൾപ്പെടുത്തിയുള്ള ലിസ്റ്റിൽ അൽ മദീന ചെർപ്പുളശ്ശേരി ആണ് ഒന്നാമത് നിൽക്കുന്നത്. ഈ സീസണിൽ കിരീടം നേടാൻ ഇതുവരെ ആയില്ല എങ്കിലും അൽ മദീന പോയിന്റിൽ ഒന്നാമത് നിൽക്കുകയാണ്.

ഇടതുവരെ 33 മത്സരങ്ങൾ കളിച്ച അൽ മദീന ചെർപ്പുളശ്ശേരി 20 വിജയവുമായി 61 പോയിന്റിൽ നിൽക്കുകയാണ്. 59 പോയിന്റുമായി ലിൻഷ മണ്ണാർക്കാട് തൊട്ടു പിറകിൽ രണ്ടാം സ്ഥാനത്തുണ്ട്. ലിൻഷ രണ്ട് കിരീടങ്ങൾ നേടിയിട്ടുണ്ട്. 51 പോയിന്റുള്ള കെ എഫ് സി കാളികാവ് മൂന്നാം സ്ഥാനത്തും നിൽക്കുന്നു.

സബാൻ കോട്ടക്കൾ നാലാം സ്ഥാനത്തും സൂപ്പർ സ്റ്റുഡിയോ അഞ്ചാം സ്ഥാനത്തുമാണ്. ഫിഫ മഞ്ചേരി 47 പോയിന്റുമായി ആറാം സ്ഥാനത്താണ്.

റാങ്കിംഗ്:

മങ്കടയിൽ സൂപ്പർ സ്റ്റുഡിയോയെ തോൽപ്പിച്ച് ലിൻഷ മണ്ണാർക്കാട് കിരീടം നേടി

അഖിലേന്ത്യാ സെവൻസ് 2024-25 സീസണിൽ ലിൻഷ മണ്ണാർക്കാടിന് രണ്ടാം കിരീടം. ഇന്ന് മങ്കടയിൽ നടന്ന ഫൈനൽ മത്സരത്തിൽ ലിൻഷ മണ്ണാർക്കാട് സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തെ ആണ് പരാജയപ്പെടുത്തിയത്. 7 ഗോളുകൾ പിറന്ന മങ്കടയിലെ ഫൈനൽ പോരാട്ടത്തിൽ രണ്ടിനെതിരെ 5 ഗോളുകൾക്ക് ആയിരുന്നു ലിൻഷ മണ്ണാർക്കാടിന്റെ വിജയം.

ലിൻഷ മണ്ണാർക്കാട് നേരത്തെ ചെർപ്പുളശ്ശേരി അഖിലേന്ത്യാ സെവൻസിലും കിരീടം നേടിയിരുന്നു. മങ്കട അഖിലേന്ത്യാ സെവൻസിൽ സെമി ഫൈനലിൽ അഭിലാഷ് കുപ്പൂത്തിനെ മറികടന്നാണ് ലിൻഷാ മണ്ണാർക്കാട് ഫൈനലിൽ എത്തിയത്. മങ്കടയിലെ മുൻ റൗണ്ടുകളിൽ അൽ മദീനയെയും റിയൽ എഫ് സി തെന്നലയെയും ലിൻഷാ മണ്ണാർക്കാട് പരാജയപ്പെടുത്തിയിരുന്നു.

ചെർപ്പുളശ്ശേരി സെവൻസിൽ ലിൻഷ മണ്ണാർക്കാടിന് കിരീടം

അഖിലേന്ത്യ സെവൻസ് 2024-25 സീസണിലെ ആദ്യ കിരീടം ലിൻഷ മണ്ണാർക്കാട് സ്വന്തമാക്കി. ഇന്ന് നടന്ന ഫൈനലിൽ അഭിലാഷ് കുപ്പൂത്തിനെ നേരിട്ട ലിൻഷ മണ്ണാർക്കാട് രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് വിജയിച്ചത്.

ചെർപ്പുളശ്ശേരിയിൽ ആദ്യ റൗണ്ടുകളിൽ യൂറോ സ്പോർട്സ് പടന്ന, സൂപ്പർ സ്റ്റുഡിയോ മലപ്പുറം എന്നിവരെ ലിൻഷ മണ്ണാർക്കാട് തോൽപ്പിച്ചിരുന്നു. സെമി ഫൈനലിൽ ടൗൺ ടീം അരീക്കോടിനെയും ലിൻഷ മണ്ണാർക്കാട് തോൽപ്പിച്ചു.

അഭിലാഷ് കെ എഫ് സി കാളികാവിനെ തോൽപ്പിച്ചാണ് ഫൈനൽ എത്തിയത്.

ലിൻഷാ മണ്ണാർക്കാട് ചെർപ്പുളശ്ശേരി സെവൻസിൽ ഫൈനലിൽ

2024-25 ഓൾ ഇന്ത്യ സെവൻസ് ഫുട്ബോൾ ഡിസംബർ 4 ന് ആവേശകരമായ ഏറ്റുമുട്ടലുകൾക്ക് സാക്ഷ്യം വഹിച്ചു, ൽചെർപ്പുളശ്ശേരിയിൽ സാറാ കൺവെൻഷൻ സെൻ്റർ ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാട് തങ്ങളുടെ ആധിപത്യം പ്രകടിപ്പിച്ച് ക്ലബ് ജിഡി കണ്ണൂർ ടൗൺ ടീം അരീക്കോടിനെ തോൽപ്പിച്ചു. 3-0ന് വിജയിച്ച ലിൻഷ മണ്ണാർക്കാട് ഫൈനലിൽ ഇടം നേടി.

തൃക്കരിപ്പൂരിൽ പെൻ്റ് ഇൻ്റർനാഷണൽ തൃക്കരിപ്പൂർ കെഎംജി മാവൂരിനെതിരെ 4-0 ന് ഉഷ എഫ്‌സി തൃശൂർ വിജയിച്ചു.

മലപ്പുറത്ത്, സാന്ത്വനം എഫ്‌സി ചാലിൽകുണ്ട് ലക്കി സോക്കർ ആലുവയെ 3-1ന് തകർത്ത് ASAS എൽഇഡി ലൈറ്റ്‌സ് സൂപ്പർ സ്റ്റുഡിയോ മലപ്പുറം തങ്ങളുടെ വിജയക്കുതിപ്പ് തുടർന്നു. മങ്കടയിൽ ഗോൾരഹിത സമനിലയിൽ അവസാനിച്ച മത്സരത്തിൽ ല്ല് പെനാൽറ്റി ഷൂട്ടൗട്ടിൽ ഫിഫ മഞ്ചേരി മെർമർ ഇറ്റാലിയ സബാൻ കോട്ടക്കലിനെ പരാജയപ്പെടുത്തി. എടത്തനാട്ടുകരയിൽ എഫ്‌സി പെരിന്തൽമണ്ണയെ 2-0ന് തോൽപ്പിച്ച് അൽ മദീന ചെർപ്പുളശ്ശേരി തങ്ങളുടെ കരുത്തുറ്റ ഫോം നിലനിർത്തി.


Results – 4th December 2024

Cherpulassery (Palakkad Dt)

💢 Semi-Final

Sara Convention Centre Linsha Medicals Mannarkkad 3 vs Club GD Kannur Town Team Areacode 0
📌 Linsha Mannarkkad enters the final!

Trikaripur (Kasargode Dt)

Pent International Trikaripur KMG Mavoor 0 vs Yellow Star Madakkara Usha FC Thrissur 4

Kadapadi (Malappuram Dt)

ASAS LED Lights Super Studio Malappuram 3 vs Santhwanam FC Chalilkundu Lucky Soccer Kottappuram 1

Mankada (Malappuram Dt)

Gladiator Kachinikkad FIFA Manjeri 0 (won via penalty shootout) vs Mermer Italia Saban Kottakkal 0

Edathanattukara (Palakkad Dt)

Reem Al Oula Trading Al Madeena Cherpulassery 2 vs FC Kombamkallu FC Perinthalmanna 0


അഖിലേന്ത്യാ സെവൻസ്, ലിൻഷാ മണ്ണാർക്കാട് വിജയത്തോടെ സീസൺ തുടങ്ങി

2024-25 ഓൾ ഇന്ത്യ സെവൻസ് ഫുട്‌ബോൾ സീസണിൻ്റെ ആവേശം ഇന്നും തുടർന്നു. യൂറോ സ്‌പോർട്‌സ് പടന്നയ്‌ക്കെതിരെ മിന്നുന്ന പ്രകടനവുമായി സാറ കൺവെൻഷൻ സെൻ്റർ ലിൻഷാ മണ്ണാർക്കാട് തങ്ങളുടെ സീസണിലേക്കുള്ള വരവ് പ്രഖ്യാപിച്ചു. ചെർപ്പുളശ്ശേരിയിൽ നടന്ന വാശിയേറിയ മത്സരത്തിൽ ലിൻഷാ മണ്ണാർക്കാട് 2-1 ന് ജയം ഉറപ്പിച്ച് തങ്ങളുടെ പോരാട്ടത്തിന് ശക്തമായ തുടക്കം കുറിച്ചു. ഈ ഫലം യൂറോ സ്‌പോർട്‌സ് പടന്നയ്ക്ക് സീസണിലെ ആദ്യ തോൽവി സമ്മാനിച്ചു, അവരുടെ അപരാജിത ഓട്ടത്തിന് വിരാമമായി.

അഭിലാഷ് എഫ് സി

അതേസമയം, തൃത്താലയിൽ മെഡിഗാർഡ് അരീക്കോടിനെ 3-1ന് തോൽപ്പിച്ച് എസ്സ ഗ്രൂപ്പ് ബേസ് പെരുമ്പാവൂർ തങ്ങളുടെ ആധിപത്യം തെളിയിച്ചു.

മറ്റൊരിടത്ത്, കടപ്പാടിയിൽ നടന്ന മത്സരത്തിൽ അഭിലാഷ് എഫ്‌സി കുപ്പൂത്ത് മെർമർ ഇറ്റാലിയ സബാൻ കോട്ടക്കലിനെ 1-0 ന് പരാജയപ്പെടുത്തി, ഉദയ പറമ്പിൽപീടിക ലക്കി സോക്കറിനെ പെനാൽറ്റി ഷൂട്ടൗട്ടിലും പരാജയപ്പെടുത്തി. .


Results – 20th November 2024

Mankada (Malappuram Dt)

Swathanam FC Chalikundu Lucky Soccer Kottapuram 2 (Lost via penalty shootout) vs Friends Morya Udaya Parambilpeedika 2

Kadapadi (Malappuram Dt)

Mermer Italia Saban Kottakkal 0 vs Abhilash FC Kuppooth 1

Thrithala (Palakkad Dt)

Essa Group Base Perumbavoor 3 vs Mediguard Areekode 1

Cherpulassery (Palakkad Dt)

Zara Convention Center Linsha Mannarkkad 2 vs Euro Sports Padanna 1


Fixtures – 21st November 2024

Mankada (Malappuram Dt)

Al Wazzan Group KFC Kalikavu vs Unique World Group Gymkhana Thrissur

Kadapadi (Malappuram Dt)

Defense Memattuppara Real FC Thennala vs Sara Convention Center Linsha Mannarkkad

Thrithala (Palakkad Dt)

Shivatmika FC KRSC Kozhikode vs Chola Curry Powder United FC Nellikuth

Cherpulassery (Palakkad Dt)

Reem Al Oula Al Madeena Cherpulassery vs Swarnamughi Gold & Diamond Sastha Thrissur

സെവൻസ് റാങ്കിംഗ്!! 2023-24 സീസൺ സൂപ്പർ സ്റ്റുഡിയോ മലപ്പുറം ഒന്നാമത് ഫിനിഷ് ചെയ്തു

അഖിലേന്ത്യാ സെവൻസ് 2023-24 സീസൺ ഫാൻപോർട്ട് സെവൻസ് റാങ്കിംഗ് ലിസ്റ്റിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറം ഒന്നാമത് ഫിനിഷ് ചെയ്തു. ഈ കഴിഞ്ഞ സീസണിൽ നടന്ന മൊത്തം മത്സരങ്ങളുടെ കണക്കുകളുടെ അടിസ്ഥാനത്തിൽ ആണ് സൂപ്പർ സ്റ്റുഡിയോ മലപ്പുറം ഒന്നാമത് ഫിനിഷ് ചെയ്തത്. ഫാൻപോർട്ട് സെവൻസ് റാങ്കിംഗ് ആരംഭിച്ച 2016 മുതൽ ഇങ്ങോട്ടുള്ള സീസണുകളിൽ ഇത് രണ്ടാം തവണയാണ് സൂപ്പർ സ്റ്റുഡിയോ ഒരു സീസണിൽ ഒന്നാമത് ഫിനിഷ് ചെയ്യുന്നത്. കഴിഞ്ഞ സീസണിലും സൂപ്പർ ആയിരുന്നു റാങ്കിംഗിൽ ഒന്നാമത് ഉണ്ടായിരുന്നത്.

114 മത്സരങ്ങളിൽ 242 പോയിന്റുമായാണ് സൂപ്പർ സ്റ്റുഡിയോ ഒന്നാമത് നിൽക്കുന്നത്. 79 വിജയങ്ങളും 5 സമനിലയും 30 പരാജയവുമാണ് സൂപ്പർ സ്റ്റുഡിയോക്ക് ഈ സീസണിൽ ഉള്ളത്. അവർ 13 ഫൈനൽ കളിച്ച് 7 കിരീടവും നേടിയിട്ടുണ്ട്.

സൂപ്പർ സ്റ്റുഡിയോക്ക് പിറകിൽ 217 പോയിന്റുമായി ലിൻഷ മണ്ണാർക്കാട് രണ്ടാം സ്ഥാനത്തു നിൽക്കുന്നു. ലിൻഷ മണ്ണാർക്കാർ 10 ഫൈനൽ കളിച്ച് 8 കിരീടങ്ങൾ നേടിയിട്ടുണ്ട്‌. സീസണിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയ ടീമാണ് ലിൻഷ. മൂന്നാം സ്ഥാനത്തുള്ള ESSA ബെയ്സ് പെരുമ്പാവൂരിനെ 2 പോയിന്റിനാണ് ലിൻഷ പിറകിലാക്കിയത്.

215 പോയിന്റുമായി ബെയ്സ് പെരുമ്പാവൂർ മൂന്നാം സ്ഥാനത്തു നിൽക്കുന്നു. അവർ സീസണിൽ ആകെ 6 കിരീടങ്ങളും നേടിയിട്ടുണ്ട്. 151 പോയിന്റുമായി അഭിലാഷ് കുപ്പൂത്ത് നാലാം സ്ഥാനത്തു നിൽക്കുന്നു. 147 പോയിന്റുമായി സബാൻ കോട്ടക്കൽ അഞ്ചാമതാണ്.

സെവൻസിലെ വലിയ ടീമായ ഫിഫ മഞ്ചേരി, റോയൽ ട്രാവൽസ് എന്നിവർക്ക് ഈ സീസൺ അവരുടെ ഏറ്റവും മോശം സീസണുകളിൽ ഒന്നാണ്. സെവൻസ് റാങ്കിംഗ് ആരംഭിച്ച ശേഷം രണ്ടു ടീമുകളുടെയും ഏറ്റവും മോശം സീസണാണ് ഈ കഴിഞ്ഞത്. ഫിഫ മഞ്ചേരി ഈ സീസണിൽ 12ആം സ്ഥാനത്തും റോയൽ ട്രാവൽസ് കോഴിക്കോട് 10ആം സ്ഥാനത്തും ആണ് ഫിനിഷ് ചെയ്തത്. ഇരുടീമുകളുടെയും സെവൻസ് റാങ്കിംഗിലെ ഏറ്റവും മോശം ഫിനിഷ് ആണിത്. ഫിഫ ഈ സീസണിൽ ഒരു കിരീടവും റോയൽ ട്രാവൽസ് കോഴിക്കോട് രണ്ട് കിരീടവും നേടി.

റാങ്കിംഗ്:

സെവൻസ് റാങ്കിംഗ്, സൂപ്പർ സ്റ്റുഡിയോ മലപ്പുറം ഒന്നാമത്, വൻ കുതിപ്പുമായി ലിൻഷ മണ്ണാർക്കാടും മെഡിഗാഡ് അരീക്കോടും

അഖിലേന്ത്യാ സെവൻസ് 2023-24 സീസണിലെ ഫാൻപോർട്ട് സെവൻസ് റാങ്കിംഗ് പുതിയ അപ്ഡേറ്റിൽ ESSA ബെയ്സ് പെരുമ്പാവൂരിനെ മറികടന്ന് സൂപ്പർ സ്റ്റുഡിയോ മലപ്പുറം ഒന്നാമത്. ഫെബ്രുവരി 29വരെയുള്ള മത്സരങ്ങളുടെ അടിസ്ഥാനത്തിൽ ആണ് സൂപ്പർ സ്റ്റുഡിയോ മലപ്പുറം ഒന്നാമത് നിൽക്കുന്നത്. ഈ സീസണിലെ ആദ്യ രണ്ട് റാങ്കിംഗുകളിലും ബെയ്സ് പെരുമ്പാവൂർ ആയിരുന്നു ഒന്നാമത്.

80 മത്സരങ്ങളിൽ 169 പോയിന്റുമായാണ് സൂപ്പർ സ്റ്റുഡിയോ ഒന്നാമത് നിൽക്കുന്നത്. 55 വിജയങ്ങളും 4 സമനിലയും 21 പരാജയവുമാണ് സൂപ്പർ സ്റ്റുഡിയോക്ക് ഈ സീസണിൽ ഇതുവരെ ഉള്ളത്. അവർ 6 ഫൈനൽ കളിച്ച് 3 കിരീടവും നേടിയിട്ടുണ്ട്.

സൂപ്പർ സ്റ്റുഡിയോക്ക് പിറകിൽ 155 പോയിന്റുമായി ESSA ബെയ്സ് പെരുമ്പാവൂർ രണ്ടാം സ്ഥാനത്തു നിൽക്കുന്നു. ബെയ്സ് പെരുമ്പാവൂർ ഇതുവരെ 7 ഫൈനൽ കളിച്ച് 4 കിരീടങ്ങൾ ഇതുവരെ നേടിയിട്ടുണ്ട്‌.

146 പോയിന്റുമായി ലിൻഷ മണ്ണാർക്കാട് ആൺ മൂന്നാം സ്ഥാനത്തു നിൽക്കുന്നത്. ലിൻഷ മണ്ണാർക്കാട് ഫെബ്രുവരിയിൽ കളിച്ച 24 മത്സരങ്ങളിൽ 22ഉം വിജയിച്ചിരുന്നു. അവർ സീസണിൽ ആകെ 4 കിരീടങ്ങളും നേടിയിട്ടുണ്ട്.

123 പോയിന്റുമായി അഭിലാഷ് കുപ്പൂത്ത് നാലാം സ്ഥാനത്തു നിൽക്കുന്നു. 117 പോയിന്റുമായി അൽ മദീന അഞ്ചാമതാണ്. സെവൻസിലെ വലിയ ടീമായ ഫിഫ മഞ്ചേരി ഈ സീസണിൽ ഇതുവരെ ഫോമിലേക്ക് ഉയർന്നിട്ടില്ല. ഫിഫ മഞ്ചേരി 53 പോയിന്റുമായി 15ആം സ്ഥാനത്താണ് നിൽക്കുന്നത്.

ഫെബ്രുവരിയിൽ ഏറ്റവും കൂടുതൽ സ്ഥാനം മെച്ചപ്പെടുത്തിയത് മെഡിഗാഡ് അരീക്കോട് ആണ്. അവർ 12ആം സ്ഥാനത്ത് നിന്ന് ആറാം സ്ഥാനത്തേക്ക് വന്നു. 48 പോയിന്റ് ഉണ്ടായിരുന്ന മെഡിഗാഡ് 102 പോയിന്റിലേക്ക് എത്തി.

റാങ്കിംഗ്:

Exit mobile version