224 സീസൺ 5 ബ്രോഷർ പ്രകാശനം ചെയ്തു

അബുദാബി : മുസാഫിർ എഫ് സി രാമന്തളി സംഘടിപ്പിക്കുന്ന അഞ്ചാമത് ഓൾ ഇന്ത്യ സെവൻസ് ഫുട്ബോൾ 224 ഫുട്ബോൾ  ടൂർണ്ണമെന്റിന്റെ  ബ്രോഷർ പ്രകാശനം, അബുദാബി നിയമ കാര്യവകുപ്പ് ടെക്നിക്കൽ വിഭാഗം  ഡോ ഹമദ് അബ്ദുല്ല സാലിം അൽ ജാബിരി മാക്സ് വെൽ മാനേജിങ് ഡയറക്ടർ അമീൻ കരപ്പാത്തിന് നൽകി കൊണ്ട് പ്രകാശനം ചെയ്തു. ചടങ്ങിൽ നാസർ മുഹ്‌സിൻ പ്രതിനിധി , ഗൾഫ് സൂൺ പ്രതിനിധി ഖാലിദ് കൂടാതെ ടൂർണ്ണമെന്റ് ചെയർമാൻ അഷ്‌റഫ് എൻ പി ക്ലബ് അഡ്വൈസറി ബോർഡ് ഷരീഫ് സി എം പി , ദുൽ കർണി , സകരിയ നക്കാരൻ , മുസാഫിർ എഫ് സി ക്യാപ്റ്റൻ ഒസാമ അബ്ദുൽ സലാം സായിസ്, അജ്മൽ മറ്റു ക്ലബ്ഭാരവാഹികളും പങ്കെടുത്തു.
2019  ഡിസംബർ 13 ന് അബുദാബിയിൽ വെച്ച് ആണ് യു എ യിലെ16  ടീമുകളെ ഉൾപ്പെടുത്തി മത്സരം നടക്കുന്നത് കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 050-2628343,052-2841841 —

Loading...