സ്ലാത്തൻ വന്നിട്ടും മാറ്റമില്ലാതെ‌ മിലാൻ

- Advertisement -

ഇറ്റലിയിൽ വീണ്ടും ജയമില്ലാതെ എസി മിലാൻ‌. സാമ്പ്ടോറിയക്കെതിരായ മത്സരം ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. 7 വർഷങ്ങൾക്ക് ശേഷം സാൻ സൈറോയിലേക്ക് തിരികെ വന്ന സ്ലാത്തന് മടങ്ങി വരവ് ജയത്തോടെ തുടങ്ങാനായില്ല‌. 60,000 ത്തോളം ആരാധകരാണ് 38 കാരനായ സ്വീഡിഷ് സൂപ്പർ താരത്തിന്റെ മടങ്ങി വരവ് കാണാൻ എത്തിയത്.

കളിയിൽ ആദ്യ ഇലവനിലില്ലാതിരുന്ന സ്ലാത്തൻ പിന്നീട് ബെഞ്ചിൽ നിന്നും ഇറങ്ങിയെങ്കിലും കളിയുടെ ഗതി മാറിയില്ല. ഒന്നു രണ്ട് ശ്രമങ്ങൾ ഇബ്രഹിമോവിചിലൂടെ ഉണ്ടായെങ്കിലും ലക്ഷ്യം കാണാൻ മിലാനായില്ല. നിലവിൽ സീരി എയിൽ 22 പോയന്റുമായി 12 ആം സ്ഥാനത്താണ് എസി മിലാൻ.

Advertisement