ഹോം ഗ്രൗണ്ടിൽ വിജയം തുടർന്ന് ഒഡീഷ

- Advertisement -

ഒഡീഷ തങ്ങളുടെ സ്വന്തം നാട്ടിൽ വിജയം തുടരുന്നു. ഇന്ന് ഒഡീഷയിൽ വെച്ച് നടന്ന മത്സരത്തിൽ ചെന്നൈയിനെ ആണ് ഒഡീഷ പരാജയപ്പെടുത്തിയത്. മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ഒഡീഷയുടെ വിജയം. ഒഡീഷയിൽ വെച്ച് രണ്ട് മത്സരങ്ങളും ഇതോടെ ഒഡീഷ എഫ് സി വിജയിച്ചിരിക്കുകയാണ്‌. യുവ പ്രതിഭകളുടെ ബലത്തിൽ ആയിരുന്നു ഒഡീഷയുടെ ഇന്നത്തെ വിജയം.

ഒരു ഗോളുമായി ജെറി മാവിയ ഇന്ന് മത്സരത്തിലെ മാൻ ഓഫ് ദി മാച്ചായി. യുവ മധ്യനിര താരം വിനീത് റായിയുടെ വകയായിരുന്ന്യ് ഒഡീഷയുടെ രണ്ടാം ഗോൾ. തുടക്കത്തിക് തന്നെ വാൽസ്കിസ് ഒരു പെനാൾട്ടി നഷ്ടപ്പെടുത്തിയതും ഒഡീഷയ്ക്ക് വലിയ തിരിച്ചടിയായി. ഈ വിജയത്തോടെ ടോപ് 4ന് ഒരു പോയന്റ് മാത്രം പിറകിൽ എത്താൻ ഒഡീഷയ്ക്കായി.

Advertisement