ഫിഫാ മഞ്ചേരിയെ ഞെട്ടിച്ച് മെഡിഗാഡ് അരീക്കോട്

- Advertisement -

ഫിഫാ മഞ്ചേരിക്ക് ഈ സീസണിൽ മറ്റൊരു തോൽവി കൂടെ. ഇന്ന് മുടിക്കൽ സെവൻസിൽ മെഡിഗാഡ് അരീക്കോടാണ് ഫിഫാ മഞ്ചേരിയെ ഞെട്ടിച്ചത്. പെനാൾട്ടി ഷൂട്ടൗട്ട് വരെ നീണ്ട പോരാട്ടത്തിന് ഒടുവിൽ ആയിരുന്നു മെഡിഗാഡിന്റെ വിജയം. നിശ്ചിത സമയത്ത് 1-1 എന്നായിരുന്നു സ്കോർ. പെനാൾട്ടി ഷൂട്ടൗട്ടിൽ എത്തിയപ്പോൾ ഫിഫ മഞ്ചേരിയുടെ രണ്ട് കിക്കുകൾ പുറത്തായി.

ഫിഫയുടെ ഈ സീസണിലെ നാലാമത്തെ തോൽവി ആണിത്. മെഡിഗാഡ് അരീക്കോടിനാകട്ടെ ഇത് സീസണിലെ ആദ്യ വിജയം മാത്രമാണ്. നാളെ മുടിക്കൽ സെവൻസിൽ നടക്കുന്ന മത്സരത്തിൽ സോക്കർ ഷൊർണ്ണൂർ റോയൽ ട്രാവൽസ് കോഴിക്കോടിനെ നേരിടും

Advertisement