അറ്റലാന്റക്ക് തിരിച്ചടി‍, കൊളംബിയൻ സ്ട്രൈക്കർ ഒരു മാസത്തോളം പുറത്ത്

ഇറ്റാലിയൻ ക്ലബ്ബായ അറ്റലാന്റക്ക് വമ്പൻ തിരിച്ചടി. അറ്റലാന്റയുടെ കൊളംബിയൻ സ്ട്രൈക്കർ ദുവാൻ സപറ്റ തുടയ്ക്കേറ്റ പരിക്കിനെ തുടർന്ന് ഒരു മാസത്തോളം പുറത്തിരിക്കും. ശനിയാഴ്ച നടന്ന കൊളംബിയ- ചിലി സൗഹൃദ മത്സരത്തിലായിരുന്നു സപറ്റക്ക് പരിക്കേറ്റത്. എന്നാൽ കൂടുതൽ പരിശോധനകൾക്ക് ശേഷമാണ് താരത്തിന്റെ പരിക്ക് ഗുരുതരമാണെന്നും ഒരു മാസക്കാലം കളിക്കളത്തിന് പുറത്തിരിക്കേണ്ടി വരുമെന്നറിയുന്നത്.

28 കാരനായ താരത്തിന് അറ്റലാന്റയുടെ സീരി എയിൽ ലാസിയോ, ഉദിനെസ്,കലിയരി,നാപോളി എന്നീ ടീമുകളുമായുള്ള മത്സരങ്ങൾ നഷ്ടപ്പെടും. ചാമ്പ്യൻസ് ലീഗിൽ മാൻ സിറ്റിക്കെതിരായ മത്സരവും സപറ്റക്ക് നഷ്ടമാകാൻ സാധ്യതയുണ്ട്.

Previous articleഉറുഗ്വേയുടെ പരിശീലകനായി 200 മത്സരങ്ങൾ പൂർത്തിയാക്കാൻ ഓസ്കർ തബാരസ്
Next articleവനിത ടി20 ലോകകപ്പിനുള്ള സമ്മാന തുക വർദ്ധിപ്പിച്ച് ഐ.സി.സി