
- Advertisement -
റോമയുടെ യുവതാരമായ നികോളോ സനിയോളോ പരിക്ക് മാറി പരിശീലനത്തിന് ഇറങ്ങി. ഈ സീസൺ മധ്യത്തിൽ വെച്ച് യുവന്റസിനെതിരായ മത്സരത്തിൽ ഏറ്റ പരിക്ക് കാരണം അവസാന കുറേ മാസങ്ങളായി സനിയോളോ വിശ്രമത്തികായിരുന്നു. എ സി എൽ ഇഞ്ച്വറി മാറി താരം ഇപ്പോൾ തിരികെയെത്തുകയാണ്. കഴിഞ്ഞ ദിവസം മുതൽ താരം ടീമിനൊപ്പം പരിശീലനൻ നടത്തുന്നുണ്ട്.
സീസൺ അവസാനത്തിന് മുമ്പ് സനിയോള കളത്തിൽ ഇറങ്ങുന്നതും ഫുട്ബോൾ പ്രേക്ഷകർക്ക് കാണാൻ ആകും. ഒരു വർഷം മുമ്പ് നൈൻഗോളനെ ഇന്റർ മിലാന് നൽകിയപ്പോൾ ആയിരുന്നു സനിയോളോ റോമയിൽ എത്തിയത്. കഴിഞ്ഞ സീസണിൽ റോമയ്ക്ക് തകർപ്പൻ പ്രകടനം താരം കാഴ്ചവെച്ചു. 36 മത്സരങ്ങൾ കഴിഞ്ഞ സീസണിൽ കളിച്ച സനിയോളോ 6 ഗോളുകളും 2 അസിസ്റ്റും സ്വന്തമാക്കിയിരുന്നു. ഈ സീസണിലും താരം ഫോം തുടർന്നു. എന്നാൽ അതിനിടയിൽ ആണ് പരിക്ക് വില്ലനായി എത്തിയത്.
Advertisement