ഗ്രീസ്മാനെ കളിപ്പിച്ചാൽ ബാഴ്സലോണയുടെ താളം പോകും എന്ന് സെറ്റിയൻ

- Advertisement -

ഗ്രീസ്മനെ ടീമിൽ ഉൾപ്പെടുത്താത്തതിനെ ന്യായീകരിച്ച് ബാഴ്സലോണ പരിശീലകൻ സെറ്റിയൻ രംഗത്ത്. ഇന്നലെ അത്ലറ്റിക്കോ മാഡ്രിഡിനെതിരായ മത്സരത്തിൽ ബെഞ്ചിലായിരുന്നു ഗ്രീസ്മന്റെ സ്ഥാനം. അവസാന മിനുട്ടുകളിൽ മാത്രമാണ് ഗ്രീസ്മനെ സെറ്റിയൻ ഇറക്കിയത്. ഗ്രീസ്മാനെ ഈ ടീമിൽ കളിപ്പിക്കുക പ്രയാസകരമാണെന്ന് സെറ്റിയൻ പറഞ്ഞു. ഗ്രീസ്മാനെ ടീമിൽ ഉൾപ്പെടുത്തിയാൽ ടീമിന്റെ താളം തെറ്റും എന്നും സെറ്റിയൻ പറഞ്ഞു.

ഇന്നലെ ബാഴ്സലോണ അത്ലറ്റിക്കോ മാഡ്രിഡിനോട് സമനില വഴങ്ങിയതോടെ കിരീടത്തിൽ നിന്ന് കൂടുതൽ അകന്നിരിക്കുകയാണ്. ഗ്രീസമന് വളരെ കുറച്ച് സമയം മാത്രം കൊടുക്കുന്നത് താരത്തെ വിഷമിപ്പിക്കും എന്നറിയാം. താൻ ഗ്രീസ്മനോട് സംസാരിക്കും എന്നും എന്നാൽ ഇത് ക്ഷമാപണം ഒന്നും നടത്തില്ല എന്നും സെറ്റിയൻ പറഞ്ഞു‌. ഇത് എന്റെ ടീമിനു വേണ്ടിയുള്ള തീരുമാനം ആണെന്നും സെറ്റിയൻ പറഞ്ഞു.

Advertisement