സനിയോളൊ ക്ലബ് വിടാതിരിക്കാൻ വൻ ഓഫർ നൽകാൻ റോമ ഒരുങ്ങുന്നു

- Advertisement -

നികോളോ സനിയോളോ റോമ വിടുമെന്ന ആശങ്ക തീർക്കാൻ കൂടുതൽ വലിയ ഓഫർ നൽകാൻ ഒരുങ്ങുകയാണ് റോമ. കഴിഞ്ഞ വർഷം സനിയോള 1.5മില്യൺ വർഷത്തിൽ വേതനം വരുന്ന നാലു വർഷത്തെ കരാറിൽ ഒപ്പുവെച്ചിരുന്നു‌. എന്നിട്ടും താരത്തിനായി വൻ ക്ലബുകൾ രംഗത്ത് വന്നിരിക്കുകയാണ്. ഈ അവസരത്തിൽ ഒരു വലിയ കരാർ ഒരുക്കുക ആണ് റോമ.

ഇപ്പോൾ ഉള്ള കരാർ മാറ്റി 2.5 മില്യൺ വർഷത്തിൽ വരുന്ന കരാറാകും സാനിയോളക്ക് നൽകുക. 21കാരനായ മധ്യനിര താരം ആ കരാറും അംഗീകരിക്കും എന്നാണ് കരുതുന്നത്. ഒരു വർഷം മുമ്പ് നൈൻഗോളനെ ഇന്റർ മിലാന് നൽകിയപ്പോൾ ആയിരുന്നു സനിയോളോ റോമയിൽ എത്തിയത്. കഴിഞ്ഞ സീസണിൽ റോമയ്ക്ക് തകർപ്പൻ പ്രകടനം താരം കാഴ്ചവെച്ചു. 36 മത്സരങ്ങൾ കഴിഞ്ഞ സീസണിൽ കളിച്ച സനിയോളോ 6 ഗോളുകളും 2 അസിസ്റ്റും സ്വന്തമാക്കിയിരുന്നു. ഈ സീസണിലും താരം ഫോം തുടർന്നു. എന്നാൽ അതിനിടയിൽ പരിക്ക് വില്ലനായതിനാൽ ഇപ്പോൾ സനിയോള വിശ്രമത്തിലാണ്.

Advertisement