വ്ലാഹോവിച് ഗോളടി തുടരുന്നു, യുവന്റസിന് ലീഗിലെ രണ്ടാം വിജയം

20220901 031221

സീരി എയിൽ രണ്ട് മത്സരങ്ങളുടെ ഇടവേളക്ക് ശേഷം യുവന്റസിന് വിജയം. ഇന്ന് അലിയൻസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ യുവന്റസ് സ്പെസിയയെ ആണ് പരാജയപ്പെടുത്തിയത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് യുവന്റസ് ഇന്ന് ജയിച്ചത്‌‌. വ്ലാഹോവിച് ഇന്നും യുവന്റസിനായി ഗോൾ നേടി.

20220901 031224

ഇന്ന് ഒമ്പതാം മിനുട്ടിലായിരുന്നു വ്ലാഹോവിചിന്റെ ഗോൾ. വ്ലാഹോവിചിന്റെ സീസണിലെ നാലാം ഗോളാണ് ഇത്. മത്സരത്തിന്റെ അവസാനമാണ് യുവന്റ്സിന്റെ വിജയം ഉറപ്പിച്ച രണ്ടാം ഗോൾ നേടിയത്. പുതിയ സൈനിംഗ് ആയ മിലിക് ആണ് ഈ ഗോൾ നേടിയത്. നാലു മത്സരങ്ങളിൽ നിന്ന് എട്ട് പോയിന്റുമായി യുവന്റസ് ലീഗിൽ അഞ്ചാമത് നിൽക്കുകയാണ് ഇപ്പോൾ